ആ കുഞ്ഞിന്റെ കിളിക്കൊഞ്ചൽ കേൾക്കാൻ കൊതിച്ച് പ്രേക്ഷക ലക്ഷങ്ങൾ.!! പൊട്ടിക്കരഞ്ഞ് കുഞ്ഞാവ; കല്യാണി ആ സത്യം തിരിച്ചറിയുന്നു | Mouna ragam today episode latest entertainment
Mouna ragam today episode latest entertainment : മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് നടക്കാൻ പോവുന്നത്. ഇന്നലെ കല്യാണി പ്രസവിച്ച് ആൺകുഞ്ഞാണെന്ന് അറിഞ്ഞതും, കുഞ്ഞ് കരഞ്ഞില്ലല്ലോ എന്നോർത്ത് ദു:ഖത്തിലായിരുന്നു. എല്ലാവരെയും പ്രസവിച്ച വിവരം കിരൺ അറിയിക്കുകയാണ്. ആദ്യം പ്രാർത്ഥനയോടെയിരിക്കുന്ന
രൂപയ്ക്ക് മെസേജ് വന്നു. കല്യാണി പ്രസവിച്ച കാര്യം. അതു കണ്ട് വളരെ സന്തോഷത്തിലായിരുന്നു രൂപ. അപ്പോൾ കിരൺ സോണിയയെ വിളിച്ച് കല്യാണി പ്രസവിച്ച വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ദീപയെ വിളിച്ച് കല്യാണി പ്രസവിച്ച കാര്യം പറയുന്നു. ഇത് കേട്ട് ഭാർഗവിയമ്മയും ഓടിയെത്തുന്നു. ദീപ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകാനൊരുങ്ങുന്നു. ഭാർഗവിയമ്മയും എനിക്കും പോകണം കുറച്ച്
കഴിഞ്ഞെന്ന് പറയുകയാണ്. ദീപ അപ്പോൾ തന്നെ കാദംബരിയെ വിളിച്ച് കല്യാണി പ്രസവിച്ച വിവരം അറിയിച്ചു. കാദംബരി പ്രകാശനോടും വിക്രമിനോടും ഈ കാര്യം അറിയിച്ചതും, പ്രകാശൻ ആൺ കുഞ്ഞെന്ന് കേട്ട് ഞെട്ടുകയാണ്. ദീപ കളവു പറഞ്ഞതായിരിക്കുമെന്നും, ഒരിക്കലും ആൺകുഞ്ഞാവില്ലെന്നും പറയുകയാണ് അച്ഛനും മോനും. ഇതൊക്കെ കേട്ട് കൊണ്ട് രതീഷ് വരികയാണ്. പിന്നെ പ്രകാശനും രതീഷും തമ്മിൽ കല്യാണിയെ കുറിച്ച് പറഞ്ഞ് വമ്പൻ വഴക്ക് നടക്കുകയാണ്. കുഞ്ഞ് ജനിച്ചെങ്കിലും കുഞ്ഞ് സംസാരിച്ചു കാണില്ല എന്ന് സമാധാനപ്പെട്ട് ആശുപത്രിയിലേക്ക്
പോവുകയാണ് പ്രകാശൻ. അപ്പോഴാണ് ദീപ ആശുപത്രിയിൽ എത്തുന്നത്. സുഖപ്രസവം നടന്നിട്ടും കിരണിൻ്റെ മുഖത്തെ ദു:ഖഭാവം കണ്ട് ദീപ അന്വേഷിച്ചപ്പോൾ, കുഞ്ഞ് ഇത് വരെ കരഞ്ഞില്ലെന്ന് പറയുകയാണ് കിരൺ. ഇത് കേട്ട് കൊണ്ടാണ് പ്രകാശൻ വരുന്നത്. പൊട്ടിച്ചിരിച്ചു കൊണ്ട് പ്രകാശൻ ഭഗവാന് നന്ദി പറയുകയായിരുന്നു. ആൺ കുഞ്ഞാണെന്ന് കേട്ടപ്പോൾ വിഷമം തോന്നിയെന്നും, ഇപ്പോൾ കുഞ്ഞ് കരഞ്ഞില്ലെന്ന് കേട്ടപ്പോൾ സന്തോഷമായെന്നും പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് പ്രകാശൻ. ഇത് കണ്ട് ദേഷ്യം പിടിച്ച ദീപ പ്രകാശിനെ കുറെ വഴക്കു പറഞ്ഞു. പിന്നീട് കിരൺ കോളർ പിടിച്ച് പ്രകാശിനോട് ഇവിടെ നിങ്ങൾ എന്തിനു വന്നു എന്ന് പറയുകയായിരുന്നു. കല്യാണി ഇതൊന്നും അറിയാതെ റൂമിൽ കുഞ്ഞ് കരയാത്തതിൻ്റെ ദു:ഖത്തിൽ കുഞ്ഞിനെ നോക്കി കരഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പെട്ടെന്ന് കുഞ്ഞ് പൊട്ടിക്കരയുന്നത്. ഇത് കേട്ട് അതിശയപ്പെട്ട കല്യാണി ഇല്ല ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കുന്നതോടെ ഇന്നത്തെ ഭാഗം അവസാനിക്കുന്നു.