മൗനരാഗത്തിൽ നിന്നും ശ്രീശ്വേത വിട പറയുന്നു.!! നിങ്ങൾ എല്ലാവരും ഇത് മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു!! എല്ലാം സംഭവിക്കുന്നത് ഈ കാരണത്താലാണ്; കണ്ണീരോടെ പ്രേക്ഷകർ |Mouna ragam serial Shriswetha shared video viral Mounaragam serieal Latest news

Mouna ragam serial Shriswetha shared video viral Mounaragam serieal Latest news

Mouna ragam serial Shriswetha shared video viral Mounaragam serieal Latest news: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് മൗനരാഗം. ഊമപെൺകുട്ടിയായ കല്യാണിയുടെ കഥ പറയുന്ന ഈ സീരിയലിൽ കല്യാണിയെ അവതരിപ്പിക്കുന്നത് തമിഴ്നാട് സ്വദേശിയായ ഐശ്വര്യ റംസായ് ആണ്. കല്യാണിയെപ്പോലെ തന്നെ സീരിയലിലെ

മറ്റൊരു ജനപ്രിയ താരമാണ് സോണി. സോണിയായി സീരിയലിൽ എത്തുന്നത് ശ്രീ ശ്വേത മഹാലക്ഷ്മിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മൗനരാഗം ലൊക്കേഷനിലെ വീഡിയോകളും റീൽസുകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിന് ക്യാപ്ഷനായി താരം നൽകാറുള്ളത് എൻ്റെ കുടുംബം എന്നാണ്. കാരണം അത്രയും അടുപ്പമാണ് സീരിയലിലെ മറ്റു താരങ്ങളുമായി ശ്രീശ്വേതയ്ക്കുള്ളത്. മൂന്നു വർഷത്തോളമായി സംപ്രേക്ഷണം ചെയ്തിരിക്കുന്ന

സീരിയലിൽ 900 എപ്പിസോഡ് കവിഞ്ഞിരിക്കുകയാണ്. സീരിയൽ ആരംഭത്തിൽ ആവണിനായർ എന്ന നടിയായിരുന്നു സോണിയെ അവതരിപ്പിച്ചത്‌. പിന്നീടാണ് തമിഴ് സീരിയൽ താരമായ ശ്രീശ്വേത മഹാലക്ഷ്മി സീരിയലിൽ എത്തുന്നത്. പിന്നീട് പ്രേക്ഷകർ സോണിയെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. സീരിയലിൻ്റെ 77 എപ്പിസോഡ് മുതൽ 912 എപ്പിസോഡ് വരെ സോണിയെ അവതരിപ്പിച്ച് ശ്രീശ്വേത മഹാലക്ഷ്മിയാണ്. എന്നാൽ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തുന്നത്. താരത്തിൻ്റെ പോസ്റ്റിതായിരുന്നു. ‘സോണി എന്ന നിലയിൽ ഇത്

എൻ്റെ അവസാന വീഡിയോ ആയിരിക്കും. എന്ത് പറയണമെന്ന് എനിക്കറിയില്ല. ഈ കഥാപാത്രം യഥാർത്ഥത്തിൽ മനോഹരമാണ്. നിർഭാഗ്യവശാൽ, എനിക്ക് ഈ കഥാപാത്രത്തോടൊപ്പം അവസാനം വരെ സഞ്ചരിക്കാൻ കഴിയില്ല. ഒരു പക്ഷേ ഈ പ്രപഞ്ചത്തിന് കുറിച്ച് മറ്റ് പദ്ധതികളുണ്ടാകാം. എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്. അതുപോലെ തന്നെ ഇതും പരിഗണിക്കും. നിങ്ങൾ എല്ലാവരും ഇത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സോണിയ എപ്പോഴും എൻ്റെ ഹൃദയത്തോടെ ചേർന്ന് തന്നെ നിൽക്കും. നിങ്ങളുടെ നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’. ഈ പോസ്റ്റിന് ‘മിസ് യു കുഞ്ചു’ ആദ്യമെത്തിയത് കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ ആയിരുന്നു. താരം പുതിയ ഓപ്പർച്യൂനിറ്റി കിട്ടി പോവുകയായിരിക്കുമെന്നും ആരാധകർ പറയുന്നുണ്ട്.