മണിപ്ലാൻറ് വെള്ളത്തിൽ ഇങ്ങനെ വളർത്തൂ.. വെള്ളത്തിൽ വളർത്തുമ്പോൾ ഇതും കൂടെ ചേർക്കൂ.!!

മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടിയാണ് മണിപ്ലാന്റ്. രണ്ടിലായാലും ഇത് നല്ലതുപോലെ വളർത്താൻ സാധിക്കും. നല്ല തണ്ട് നോക്കി വേണം ചെടികൾ തിരഞ്ഞെടുക്കാൻ. വേര് വരുന്ന ഭാഗം നോക്കിയെടുക്കണം.

ഈ വേരാണ് നമ്മൾ വെള്ളത്തിൽ വെക്കുന്നത്. വെള്ളം തൊട്ടു നിൽക്കുന്ന ഭാഗത്ത് ഒരു ഇല പോലും ഉണ്ടാകാൻ പാടില്ല. കാരണം ഇല വെള്ളത്തിൽ മുട്ടി നിന്നാൽ ചെടി മുഴുവനായും ചീഞ്ഞ് പോകാൻ സാധ്യതയുണ്ട്.

വീടിനുള്ളിൽ തന്നെ ചെറിയ സൂര്യപ്രകാശം കിട്ടുന്ന ഭാഗത്ത് വേണം ഇത് വെക്കാൻ. ആഴ്ചയിൽ വെള്ളം മാറ്റാൻ ശ്രദ്ധിക്കാം. തീരെ മണിപ്ലാന്റ് പിടിക്കുന്നില്ല എങ്കിൽ മുട്ടത്തോട് പൊടിച്ചു വെള്ളത്തിൽ ചേർത്ത് രണ്ടു മണിക്കൂർ വെച്ചശേഷം ഇത് ചെടിക്ക് ഒഴിച്ചുകൊടുക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി hasna’s henna hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : hasna’s henna hut