മോഹിത് റൈന വിവാഹിതനായി 😍😍 ശിവ – പാർവതി പരിണയത്തിന് സാക്ഷ്യം വഹിച്ച് ആരാധകർ.!!

മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി.. വധു ടെലിവിഷൻ താരമായ അതിഥി ശർമ. ടെലിവിഷനിലെ ഹിറ്റ് സീരിയലായ ദേവോം കി ദേവ് മഹാദേവില്‍ പരമശിവന്റെ വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് മോഹിത് റൈന. ഈ നൂറ്റാണ്ടിലെ പെര്‍ഫെക്ട് ശിവന്‍ എന്ന് ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന മോഹിത്ത് കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്.

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന അടിക്കുറിപ്പോടെയാണ് മോഹിത് വിവാഹ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ശിവ – പാർവതി പരിണയം എന്നാണ് ആരാധകർ വിവാഹത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

മുൻപ് സീരിയല്‍ താരമായ മൗനി റോയിയുമായി പ്രണയത്തിലായിരുന്ന മോഹിത് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച ശേഷമായിരുന്നു അഥിതിയുമായി പ്രണയത്തിലായത്. കരണ്‍ ജോഹര്‍, ദിയാ മിര്‍സ, മൃണാല്‍ താക്കൂര്‍ തുടങ്ങി ഒരു നീണ്ട നിര താരങ്ങളും ആരാധകരും ആണ് അഭിനന്ദങ്ങളുമായി എത്തിയത്. പ്രിയ താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയും ആഘോഷമാക്കി എന്നു വേണം പറയാൻ. പാര്‍വതി – ശിവന്‍ പരിണയം എന്ന രീതിയിൽ തന്നെയാണ് ഓരോ പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നതും.

ഹിന്ദിയിലെ ദേവോം കി ദേവ് മഹാദേവ് എന്ന ഭക്തി സീരിയലിലൂടെയാണ് മോഹിത് പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത്. പരമ ശിവന്റെ റോളിലായിരുന്ന താരം ചെയ്തിരുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ മോഹിത്ന് കഴിഞ്ഞിരുന്നു. ഡോണ്‍ മുത്തു സ്വാമി എന്ന സിനിമയിലുടെയാണ് മോഹിത് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉറി- ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നീ ചിത്രങ്ങളിലും മോഹിത് തന്റെ സാന്നിധ്യം അറിയിച്ചു.