ഫ്ലാംബേ മാസ്റ്ററായി മോഹൻലാൽ ; മാസ്റ്റർഷെഫ് മോഹൻലാൽ എന്ന് ആരാധകർ.!!

പാചകകലയോട് വളരെ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ. തന്റെ പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേരുന്ന സന്ദർഭങ്ങളിൽ മോഹൻലാൽ പാചക പരീക്ഷണങ്ങൾ നടത്താറുണ്ട്. ഭാര്യ സുചിത്രയ്ക്ക് വേണ്ടിയും, സുഹൃത്തുക്കൾക്ക്‌ വേണ്ടിയുമെല്ലാം മലയാളത്തിന്റെ സൂപ്പർ സ്റ്റാർ വിവിധ തരം ഡിഷുകൾ പാചകം ചെയ്ത് നൽകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് തവണ നമ്മൾ കണ്ടതാണ്.

പ്രത്യേകിച്ച്, നോൺ-വെജ് വിഭവങ്ങൾ പാചകം ചെയ്യാനാണ് മോഹൻലാൽ ഇഷ്ടപ്പെടുന്നത്. യൂറോപ്പ്യൻ സ്റ്റൈൽ അനുകരിച്ചുള്ള ലാലേട്ടന്റെ കുക്കിംഗ്‌ സ്റ്റൈൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തവണ ഫ്രഞ്ച് കുക്കിംഗ്‌ ടെക്‌നിക് ആയ ഫ്ലാംബേ ടെക്‌നിക്കിൽ ഫിഷ് പാചകം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുഹൃത്ത് ജോസ്‌ തോമസിന്റെ ഫ്ലാറ്റിൽ ഒരുമിച്ച് കൂടിയപ്പോഴാണ്

ലാലേട്ടൻ വ്യത്യസ്തത നിറഞ്ഞ പാചക പരീക്ഷണത്തിന് ഒരുങ്ങിയത്. ലാലേട്ടന്റെ മറ്റൊരു സുഹൃത്തായ സമീർ ഹംസയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആരാധകർ വീഡിയോ ഏറ്റെടുത്തതോടെ, ‘മാസ്റ്റർഷെഫ് മോഹൻലാൽ’ എന്ന തലക്കെട്ടോടെ വീഡിയോ വൈറലായി. വീഡിയോ വൈറലായതോടെ, ‘തീപ്പൊരി ലാലേട്ടൻ’, ‘ലാലേട്ടൻ തീ’ തുടങ്ങിയ കമെന്റുകളുമായി ആരാധകർ കമെന്റ് ബോക്സിൽ സജീവമായി.

പാനിൽ ആൽക്കഹോൾ ചേർത്ത്, ഭക്ഷണപദാർത്ഥത്തിന് മുകളിൽ തീ പടർത്തുന്ന പാചക രീതിയാണ് ഫ്ലാംബേ. തീ പെട്ടെന്ന് ആളിക്കത്തും എന്നതുകൊണ്ട് തന്നെ, വളരെ അപകടം നിറഞ്ഞ ഒരു പാചക രീതിയാണിത്. മോഹൻലാലിനൊപ്പം സദാസമയം ഒരു ഷെഫ് സഹായത്തിന് നിൽക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. അതുകൊണ്ട് ഇത്തരം പാചക രീതികൾ മുൻപരിചയമില്ലെങ്കിൽ വീട്ടിൽ പരീക്ഷിക്കരുത് എന്ന് മുന്നറിയിപ്പ് നൽകുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications