മാമുക്കോയയുടെ നിറഞ്ഞ ചിരി ശൂന്യമായ വീട്ടിൽ ലാലേട്ടനും സത്യൻ അന്തിക്കാടും.!! മാമുക്കോയയുടെ വീട്ടിൽ ദാസൻ | Mohanlal and Sathyan Anthikad with late actor Mamukkoya family

മലയാള സിനിമയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് കാലത്തിനു മായ്ക്കാൻ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു പോയ കുറെയേറെ കലാകാരന്മാരാണ്.അതിൽ ഒരാളെന്നു സംശയത്തിനു ഇടയില്ലാതെ ചൂണ്ടികാട്ടാവുന്ന കലാകാരൻ ആണ് മാമുക്കോയാ. കോഴിക്കോട് ഭാഷയും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയും എല്ലാം

മലയാളികളുടെ മനസ്സിൽ അനശ്വരമായി നില നിൽക്കുന്ന ഒന്നാണ്.മാമുക്കോയ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ഒരു പിടി തമാശ സീനുകളും കഥാപാത്രങ്ങളും ആണ് എന്നാൽ തമാശ റോളുകൾ മാത്രം ചെയ്യാൻ കഴിവുള്ള ഒരു നടൻ മാത്രമല്ല ഫ്ളക്സ്ബിൾ ആയ ഒരു കലാകാരൻ തന്നെയാണ് താനെന്ന് പെരുമഴക്കാലം പോലുള്ള ചുരുക്കം ചില ചിത്രങ്ങളിലൂടെ നമ്മെ ഓർമിപ്പിക്കാനും അദ്ദേഹത്തിന്

കഴിഞ്ഞിട്ടുണ്ട്.നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു വർഷങ്ങൾ നീണ്ട അഭിനയ യാത്ര അവസാനിപ്പിച്ചു കഴിഞ്ഞ വർഷമാണ് മലയാള സിനിമ പ്രേക്ഷകരെ ദുഖത്തിലാഴ്ത്തി മാമുക്കോയ നമ്മെ വിട്ട് പിരിഞ്ഞത്.ഇപോഴിതാ നാടോടിക്കാറ്റ് എന്ന സിനിമയിൽ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട റോൾ നൽകിയ സംവിധായകൻ സത്യൻ അന്തിക്കാടും നായകൻ മോഹൻലാലും മാമുക്കോയയുടെ വീട് സന്ദർശിക്കാൻ എത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒരു പിടി നല്ല ചിത്രങ്ങളിൽ

ഒന്നായിരുന്നു നാടോടിക്കാറ്റ്. ശ്രീനിവാസന്റെ തിരക്കഥയും സത്യൻ അന്തിക്കാടിന്റെ സംവിധാനവും മാത്രമല്ല ഇതിലെ ഓരോ നടീ നടന്മാരുടെയും പ്രകടനം കൂടിയാണ് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന് നാടോടിക്കാറ്റിനെ വിശേഷിപ്പിക്കാൻ ഉള്ള കാരണം.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന സാധാരണക്കാരായ രണ്ട് യുവാക്കൾക്കിടയിൽ ഉടലെടുക്കുന്ന ഗൾഫ് മോഹവും അവരെ ഭംഗിയായി പറ്റിക്കുന്ന ഗഫൂർ എന്ന ഇടനിലക്കാരനും മലയാളികൾക്ക് തമാശയായി തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ഈ രംഗങ്ങളിൽ ഈ കലാകാരന്മാർ ചെയ്തു വെച്ചു പോയ അതിമനോഹര പ്രകടനങ്ങളാണ്.