ഇത് കാത്തിരുന്ന ഒത്തുചേരൽ.!! ഭാവനയുണ്ടെങ്കിൽ ഒരു മുഷിഞ്ഞ നിമിഷവും ഉണ്ടാകില്ല മിയയുടെ ലൂക്കയെ കാണാൻ ഭാവന എത്തി | Miya with Bhavana cute moment

മലയാള സിനിമയിലെ മുൻനിര നായികമാർ ആണ് ഭാവനയും മിയയും. മലയാളത്തിൽ മാത്രമല്ല മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും തിരക്ക് പിടിച്ച നടിമാരാണ് ഇരുവരും. ഡോക്ടർ ലവ് എന്ന ചിത്രത്തിൽ ആണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഡോക്ടർ ലവ്വിൽ അഭിനയിച്ച സമയത്ത് ഭാവന ഒരുപാട് എക്സ്പീരിയൻസ് ഉള്ള മുൻനിര നായികയും

മിയ സഹനടിയും ആയിരുന്നു. എന്നൽ അധികം വൈകാതെ തന്നെ മിയ മലയാളത്തിലെ തിരക്ക് പിടിച്ച താരമായി മാറി. കുഞ്ചക്കോ ബോബന്റെ നായികയായി മിയ അഭിനയിച്ച വിശുദ്ധൻ ആയിരുന്നു തരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവ്. ഹലോ നമസ്തേ എന്ന ചിത്രത്തിലാണ് ഭാവനയും മിയയും പിന്നീട് ഒരുമിച്ച് അഭിനയിച്ചത്.ചിത്രത്തിൽ രണ്ട് നായികമാരായിരുന്നു ഇരുവരും. പരസ്പരം വഴക്കിടുന്ന രണ്ട് സുഹൃത്തുക്കളുടെ

ഭാര്യമാരായാണ് ഇരുവരും ചിത്രത്തിൽ എത്തിയത്. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിലൂടെ ഇരുവരും സമ്മാനിക്കുകയുണ്ടായി. ഇപോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ട് മുട്ടിയിരിക്കുകയാണ്. ദീപാവലി ദിനത്തിൽ ആണ് ഭാവന തന്റെ പ്രിയ സുഹൃത്തിനെ കാണാൻ എത്തിയത്.മിയയുടെ വിവാഹത്തിന് ശേഷം ഇരുവരും ആദ്യമായി കണ്ട് മുട്ടുകയാണ്. കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്ന സമയത്തായിരുന്നു

മിയയുടെ വിവാഹം അത് കൊണ്ട് തന്നെ മിയയുടെ സിനിമയിലുള്ള സുഹൃത്തുക്കൾക്ക് ഒന്നും തന്നെ അന്ന് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മിയയെ മാത്രമല്ല. മിയയുടെ കുഞ്ഞുവാവ ലുക്കയെക്കൂടി കാണാൻ ആണ് സുഹൃത്തുക്കൾ എത്തിയത്. ഭാവന തന്നെ കാണാൻ എത്തിയ സന്തോഷം മിയ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.ഒരുപാട് നാളുകൾക്ക് ശേഷം ഉള്ള കണ്ട് മുട്ടൽ.ഇനി എല്ലാ ദീപാവലിയ്ക്കും ഈ വൈകുന്നേരം ഓർമ്മയിൽ ഉണ്ടാകും.നീ അടുത്തുള്ളപ്പോൾ ദുഖമുള്ള നിമിഷങ്ങൾ ഇല്ല.

View this post on Instagram

A post shared by Miya (@meet_miya)