മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു.. ഒടുവിൽ ടോവിനോ തന്നെ അത് സ്ഥിതീകരിച്ചു.. മിന്നൽ മുരളിയുടെ പുതിയ അഭ്യാസം കണ്ടോ.!!

സിനിമാപ്രേമികളുടെ മനം കവർന്നുകൊണ്ടിരിക്കുകയാണ് മിന്നൽ മുരളി എന്ന ടോവിനോ ചിത്രം. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. സിനിമക്ക് തുടർഭാഗങ്ങൾ ഉണ്ടായേക്കാവുന്ന തരത്തിലുള്ള സൂചനകൾ നൽകിയാണ് സിനിമ അവസാനിച്ചത്. ഇപ്പോളിതാ സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകാം എന്ന തരത്തിലുള്ള സൂചനയാണ് ചിത്രത്തിലെ നായകൻ ടോവിനോ തോമസും നൽകുന്നത്.

‘അടുത്ത മിഷന് വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി ഇതാ പറക്കാൻ പഠിക്കുന്നു ‘ എന്ന ക്യാപ്‌ഷനോടെ ടോവിനോ തോമസ് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വർക്കൗട്ടിനിടെ വായുവിലേക്ക് ഉയർന്നു കുതിക്കുന്ന തന്റെ ചിത്രമാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് മിന്നൽ മുരളിയുടെ ട്രെയ്‌ലറും ഒപ്പം ചിത്രത്തിൽ വില്ലൻ കഥാപാത്രമായി തിളങ്ങിയ ഗുരു സോമസുന്ദരത്തിന്റെ സീനുകളുമാണ്.

ഇന്ന് പലരുടെയും വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞുനിൽക്കുന്നത് ഗുരു സോമസുന്ദരത്തിന്റെ പ്രണയാർദ്രമായ ഡയലോഗുകളും മറ്റുമാണ്. ഇങ്ങനെയൊരു വില്ലൻ ഇതാദ്യം എന്നാണ് സിനിമാലോകം പറഞ്ഞുവെക്കുന്നത്. വളരെപ്പെട്ടെന്നാണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത്. മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ. ഹരിശ്രീ അശോകൻ, അജു വർഗീസ്​, ബൈജു, സ്​നേഹ ബാബു,

ഫെമിന ജോർജ്​ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ. വീക്കെൻഡ്​ ബ്ലോക്ക്​ബസ്​റ്റേഴ്​സിന്‍റെ ബാനറിൽ സോഫിയ പോളാണ് മിന്നൽ മുരളി നിർമ്മിച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് ശേഷമാണ് ടോവിനോയുടെ ഒരു ചിത്രം ആരാധകരെ ഇത്രയധികം സന്തോഷിപ്പിക്കുന്നത്. ഒരു സൂപ്പർ ഹീറോ ചിത്രം എന്ന നിലയിലും മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം വന്ന ഹിറ്റ് സിനിമ തന്നെയാണ് മിന്നൽ മുരളി.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications