കുടുംബവിളക്കു സുമിത്രയുടെ പുതിയ വിശേഷം അറിഞ്ഞോ ? മീരയെ ചേര്‍ത്തു പിടിച്ച് സ്‌നേഹ ചുംബനം നല്‍കി ഭര്‍ത്താവ്.! പോസ്റ്റ് വൈറൽ | Meera Vasudev and husband Vipin share new happiness

Meera Vasudev and husband Vipin share new happiness: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീരാ വാസുദേവ്. മോഡലിങ്ങിലൂടെയാണ് തരാം സിനിമാലോകത്തേക്കു കടന്ന് വന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ മീര നിറ സാന്നിധ്യമായിരുന്നു. 2005 ൽ ബ്ലെസി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ തന്മാത്രയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. മോഹൻലാലിന്റെ നായികയായി ശക്തയായ

ഒരു സ്ത്രീകഥാപാത്രം ആയാണ് താരം തന്മാത്രയിൽ എത്തിയത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങകൂടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ മിനിസ്‌ക്രീൻ പരമ്പരകളിൽ ആണ് മീര നിറഞ്ഞു നിൽക്കുന്നത്. തമിഴ്, ഹിന്ദി ഭാഷകളിൽ മിനിസ്‌ക്രീൻ പരമ്പരകളിൽ അഭിനയിച്ച ശേഷമാണു താരം മലയാളത്തിലേക്ക് കടന്ന് വന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് മീര മലയാളം

ടെലിവിഷൻ രംഗത്തേക്ക് കടന്ന് വന്നത്. 2020 ൽ ആരംഭിച്ച സീസൺ വൺ അവസാനിച്ചത് 2023 ഡിസംബർ 1 നാണു. ഡിസംബർ നാലിനു തന്നെ രണ്ടാം സീസണും ആരംഭിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പരമ്പര പുനരാരംഭിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ. പരമ്പരയിലെ കേന്ദ്രകഥാപാത്രമായ

സുമിത്ര ആയിട്ടാണ് മീര എത്തുന്നത്. മികച്ച പെർഫോമൻസ് ആണ് താരം പരമ്പരയിൽ കാഴ്ച വെച്ചത്. ഈയടുത്താണ് കുടുംബവിളക്കിന്റെ ഛായഗ്രാഹകനായ വിപിൻ പുതിയങ്കവുമായുള്ള മീരയുടെ വിവാഹം കഴിഞ്ഞത്. 42 കാരിയായ മീരയുടെ മൂന്നാമത്തെ വിവാഹം ആയിരുന്നു ഇത്.