മേയർ ആര്യക്കും എം.എൽ.എ. സച്ചിനും കടിഞ്ഞൂൽ കണ്മണി പിറന്നു.!! ആശംസകൾ അറിയിച്ച് നിരവധിപേർ | Mayor Arya Rajendran,MLA Sachin Dev Blessed with a Baby

Mayor Arya Rajendran ,MLA Sachin Dev Blessed with a Baby : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെയും ബാലുശ്ശേരി എം. എൽ. എ സച്ചിൻ ദേവിൻ്റെയും കുടുംബത്തിലേക്ക് ഒരു പെൺകുഞ്ഞ് പിറന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വച്ച് ആര്യ രാജേന്ദ്രൻ മകൾക്ക് ജന്മം നൽകിയത്. 2022 സെപ്റ്റംബറിൽ ആണ്

ഇരുവരും വിവാഹിതർ ആയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് ആര്യ രാജേന്ദ്രൻ. പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആണ് ഭർത്താവ് സച്ചിൻ ദേവ്. കോഴിക്കോട് സ്വദേശി ആയ സച്ചിൻ ദേവ് നിയമ ബിരുദധാരി ആണ്. വിദ്യാർത്ഥി സംഘടനയായ എസ്‌.എഫ്‌.ഐ ൽ വച്ചാണ് ഇവരും കണ്ടുമുട്ടിയതും തുടർന്ന് പ്രണയത്തിൽ ആയതും. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഏറെ പങ്കാളിത്തമുള്ള

വ്യക്തികൾ ആയിരുന്നു ആര്യയും സച്ചിൻ ദേവും. ബാലസംഘം – എസ്എഫ്ഐ യിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ ആണ് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും പ്രണയത്തിൽ ആവുന്നത്. ആര്യയുടെ 21 ആം വയസ്സിൽ ആണ് നേമം നിയമസഭാ മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ആര്യ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി നിയമിക്കപ്പെട്ടത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ.ഐ.സി ഏജന്റായ ശ്രീലതയുടെയും മകളാണ് ആര്യ.

എ. കെ. ജി സെൻററിൽ നടന്ന ലളിതമായ ഒരു ചടങ്ങ് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പാർട്ടിയും വീട്ടുകാരും ചേർന്ന് ആണ് ഇവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതും നടത്തി കൊടുത്തതും എല്ലാം തന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതാക്കൾ എല്ലാം ചടങ്ങിൽ പങ്കെടുത്ത് ഇരുവർക്കും ആശംസകൾ നേരുവാൻ എകെജി സെൻറിൽ എത്തി ച്ചേർന്നിരുന്നു. ലളിതമായ ചടങ്ങിൽ നേതാക്കൾ നൽകിയ മാല പരസ്പരം ചാർത്തിയ ശേഷം ഇരുവരും കൈ കൊടുക്കുകയായിരുന്നു.