മത്തി ഇഷ്ടമുള്ളവര്‍ ഇത് കാണൂ.. മത്തിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.!!
ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി അഥവാ ചാള. സാർഡൈൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഇത് ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നറിയപ്പെടുന്നു.
ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മത്തി കൂടുതൽ കഴിക്കുന്നത് നല്ല കൊളെസ്ട്രോളിൻറെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്.
മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.