ഇന്ന് ഞങ്ങളുടെ അഞ്ചാം വിവാഹ വാർഷികം; ആരാധകരുമായി സന്തോഷം പങ്കിട്ട് പ്രിയ താരങ്ങളായ ബഷീറും മഷൂറയും | Mashura Basheer Bashi 5th wedding Anniversary With Ebran latest malayalam

Mashura Basheer Bashi 5th wedding Anniversary With Ebran latest malayalam news : ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ബഷീർ ബഷീ. ടെലിവിഷൻ ഷോകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. രണ്ട് വിവാഹം കഴിച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്നും നിരവധി വിവാദങ്ങൾ ബഷീറിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ വിവാദങ്ങളെല്ലാം തകർത്തുകൊണ്ട് തങ്ങളുടെ ദാമ്പത്യജീവിതം

മുന്നോട്ടുകൊണ്ടുപോവുകയാണ് താരം.സുഹാനയും മഷൂറയും ആണ് ബഷീറിന്റെ ഭാര്യമാർ.ഇരുവരും തമ്മിലുള്ള സ്നേഹവും ഐക്യവും ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇവർ തങ്ങളുടെ കുടുംബത്തിലെ കാര്യങ്ങളെല്ലാം തങ്ങളുടെ ചാനലിലൂടെ പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. മഷൂറ ഗർഭിണിയായതും അമ്മ ആയതിന്റെയും എല്ലാം വീഡിയോ ബഷീറും കുടുംബവും പങ്കുവെച്ചിരുന്നു. ബഷീറിന്റെയും മഷൂറയുടെയും മകൻ മുഹമ്മദ് ഇബ്രാഹിന്റെ

ചടങ്ങിന്റെ വീഡിയോ കഴിഞ്ഞദിവസം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു സന്തോഷമാണ് താരങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നത്. മഷൂറയുടെയും ബഷീറിന്റെയും അഞ്ചാം വിവാഹ വാർഷിക ആഘോഷമാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ എബ്രാന്റെ യൂട്യൂബ് ചാനലിന് ഒരുലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷവും താരങ്ങൾ തന്റെ

യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ ഒന്നിച്ചാണ് ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്നത്. ചടങ്ങിൽ കേക്ക് മുറിക്കുന്നതും പരസ്പരം പങ്കിടുന്നതും കാണാം. കൂടാതെ ബഷീർ മഷൂറയ്ക്ക് ഡയമണ്ടിന്റെ ഒരു വള സമ്മാനിക്കുന്നതും വീഡിയോയിൽ കാണാം. കുടുംബാംഗങ്ങളും ഇവർക്ക് നിരവധി സമ്മാനങ്ങൾ നൽകുന്നുണ്ട്. മഷൂറ തന്റെ ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ആരാധകർ ആശംസകൾ അറിയിച്ചുകൊണ്ടെത്തുന്നുണ്ട്.