39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് മണ്ഡോദരി വീണ്ടും മാറിമയത്തിലേക്ക് | Marimaayam Mandodari Sneha Sreekumar back to work with son

Marimaayam Mandodari Sneha Sreekumar back to work with son : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ശ്രീകുമാറും സ്നേഹശ്രീകുമാറും. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി മനസിൽ ഇടം പിടിച്ചവരാണിവർ. 2019 -ൽ ആയിരുന്നു ശ്രീകുമാറും സ്നേഹയും വിവാഹിതരായത്. താരത്തിൻ്റെ ഓരോ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നത് സ്നേഹ ശ്രീകുമാർ എന്ന യുട്യൂബ്

ചാനലിലൂടെയായിരുന്നു. പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങളറിയുന്നതും സ്നേഹപങ്കുവയ്ക്കുന്ന വീഡിയോകൾ വഴിയാണ്. ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന് കേദർ എന്നാണ് പേരിട്ടത് തുടങ്ങിയ വാർത്തകളൊക്കെ താരം യുട്യൂബ് ചാനൽ വഴിയാണ് പങ്കുവച്ചത്. ഗർഭിണിയായ വാർത്തയൊക്കെ താരം പങ്കുവെച്ചിരുന്നു. ഗർഭിണിയായ സമയത്ത് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കാതെ പ്രസവത്തിന് കുറച്ച് ദിവസം

മുൻപ് മാത്രമാണ് സീരിയലിൽ നിന്ന് മാറിനിന്നത്. ഇപ്പോഴിതാ, പ്രസവിച്ച് 39 ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞ് കേദാറിനെയും കൊണ്ട് ഷൂട്ടിംങ്ങ് ലൊക്കേഷനിൽ എത്തിയ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 2 മാസത്തോളം ഷൂട്ടിനൊന്നും പോവാതെയിരിക്കുകയായിരുന്നുവെന്നും, ഇത്രയും ദിവസം മാറി നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ഇടവേളയാണെന്നും പറയുകയാണ് സ്നേഹ. അടുത്ത മാസം സ്റ്റാർട്ട് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാൽ മെസ്സിക്കോയ എപ്പിസോഡിന് വേണ്ടി മാത്രമാണ് ഇന്ന് ഒരൊറ്റ എപ്പിസോഡിന് വേണ്ടി ജോയിൻ ചെയ്തത്. മെസ്സി കോയയുടെ ഭാര്യ 9 മാസം ഗർഭിണിയായപ്പോൾ, ഭാര്യയുടെ പ്രസവത്തിന് പോകാതെ മെസ്സി കപ്പെടുക്കുന്നത് കാണാൻ

നിൽക്കുന്ന എപ്പിസോഡായിരുന്നു അവസാനം ഷൂട്ട് ചെയ്തത്. കുഞ്ഞ് മെസിയായി എൻ്റെ കുഞ്ഞാവയായ കേദാർ എത്തുന്നതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം. നമ്മുടെ വീടുകളിലുള്ള പ്രായമുള്ളവർ ഇത് എങ്ങനെ നോക്കി കാണുമെന്ന് അറിയില്ല. പ്രസവം കഴിഞ്ഞിപ്പോൾ 39 ദിവസമാണ് ആയത്. എല്ലാ ട്രീറ്റ്മെൻറും റെസ്റ്റുമൊക്കെ എടുക്കുന്നുണ്ട് എന്നും താരം വീഡിയോയിൽ പറയുകയുണ്ടായി. ശേഷം കുഞ്ഞിനെയും എടുത്ത് ഷൂട്ടിംഗ് സ്ഥലത്തുള്ള വിശേഷങ്ങളും താരം പങ്കുവച്ചു. എൻ്റെ ആദ്യ സീരിയലിൽ എൻ്റെ മകനും ആദ്യമായി അഭിനയിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ടെന്നും, അടുത്ത മാസം മുതൽ മറിമായത്തിൽ അഭിനയിക്കാൻ തുടങ്ങുമെന്നും താരം പറയുകയുണ്ടായി.