മലയാളികളുടെ ദികംബരന് കൂട്ടായി ഇനി പുതിയ അതിഥി.!! ഇത് ഒരിക്കലും നടക്കില്ലെന്ന് കരുതിയത്; സ്വപ്ന സാക്ഷാത്കാരം ആരാധകരുമായി പങ്കുവെച്ച് മനോജ് കെ ജയന്‍ | Manoj k Jayan bought new tesla car

Manoj k Jayan bought new tesla car: മലയാളികളുടെ ദികംബരന് കൂട്ടായി ഇനി പുതിയ അതിഥി.!! ഇത് ഒരിക്കലും നടക്കില്ലെന്ന് കരുതിയത്; സ്വപ്ന സാക്ഷാത്കാരം ആരാധകരുമായി പങ്കുവെച്ച് മനോജ് കെ ജയന്‍ | Manoj k Jayan bought new tesla car

മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന സിനിമ താരമാണ് മനോജ്‌ കെ ജയൻ. മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് കുട്ടൻ തമ്പുരാൻ മുതൽ ദിഗംബരൻ വരെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ച വെച്ചിട്ടുള്ള മനോജ്‌ കെ ജയന് ഓരോ മലയാളികളുടെ മനസ്സിലും പ്രത്യേക സ്ഥാനമാണ് ഉള്ളത്.

മൂന്ന് സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ സ്വന്തമാക്കിയ താരമാണ് മനോജ്‌ കെ ജയൻ. നടനായി മാത്രമല്ല മികച്ച ഒരു ഗായകനായും താരം അറിയപ്പെടുന്നുണ്ട്. കർണാടിക് സംഗീതത്തിൽ അഗ്രകണ്യരായ ആയിരത്തോളം ഹിറ്റ് ഗാനങ്ങൾ സൃഷ്‌ടിച്ച ജയവിജയൻമാരിൽ കെ ജി ജയന്റെ മകനാണ് മനോജ്‌ കെ ജയൻ. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള

സിനിമയിൽ ഇപ്പോഴും വളരെ ആക്റ്റീവ് ആണ് താരം. ദിലീപ് നായകനായ അമ്മിണിയിൽ ആണ് താരം അഭിനയിച്ചു അവസാനം പുറത്തിറങ്ങിയ ചിത്രം.തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെയ്ക്കാറുണ്ട്. ഈയടുത്ത് മകൾ കുഞ്ഞാറ്റയുടെ ഗ്രാജുവേഷന് കുടുംബമായി പോയ ചിത്രങ്ങൾ എല്ലാം താരം പങ്ക് വെച്ചിരുന്നു. ഇപോഴിതാ പുതിയൊരു സന്തോഷവുമായി സോഷ്യൽ മീഡിയയിൽ

എത്തിയിരിക്കുകയാണ്. ആഡംബര വാഹനമായ ടെസ്‌ല സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്ക് വെച്ചത്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി പക്ഷെ നടന്നു ദൈവം അനുഗ്രഹിച്ചു കുടുംബത്തിലെ പുതിയ അംഗം എന്ന് പറഞ്ഞു കൊണ്ടാണ് താരം കാറിന്റെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. അമേരിക്കയിലെ വീട്ടിൽ നിന്നുള്ള ചിത്രമാണ് താരം പങ്ക് വെച്ച് ലോകത്തിലെ ഏറ്റവും നൂതനമായ വാഹനം സ്വന്തമാക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയാനും താരം മറന്നില്ല.