മഞ്ജുവിന് പ്രിയപ്പെട്ട ഭക്ഷണം മീൻ വിഭവങ്ങൾ.. ഫുഡ് ഹണ്ടറുടെ ഉമ്മയുടെ വക മഞ്ജുവിന് കൊതിപ്പിക്കുന്ന ആഹാരം.!!

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. നിലവിൽ ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന ഒരു താരം കൂടിയാണ് മഞ്ജു. ബിഗ് ബജറ്റ് മെഗാ ഹിറ്റ് ചിത്രമായ മരക്കാർ ആണ് മഞ്ജുവിൻ്റെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനിയും താരത്തിൻ്റെതായ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്. താരത്തിൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മഞ്ജുവാരിയർ പ്രശസ്ഥ യൂ ടൂബറായ ഫുഡ് ഹണ്ടർ സാബുവിൻ്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ സാബു തൻ്റെ യൂ ടൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ താരത്തിൻ്റെ പല ഫാൻസ് പേജുകളിലും വൈറൽ ആയിരിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് എന്ന് ചോദിക്കുമ്പോൾ എല്ലാം തനിക്ക് ഇഷ്ടമായി, എന്നാലും മീൻ വിഭവങ്ങൾ ആണ് തനിക്ക് ഏറ്റവും ഇഷ്ടം

അത് കൊണ്ട് ഇതിലെ ഒരു മീൻ കൊണ്ടുള്ള ഭക്ഷണം ആണ് തനിക്ക് ഇഷ്ടപ്പെട്ടത് എന്ന് മഞ്ജു വാര്യർ പറഞ്ഞു. സാബുവിൻ്റെ ഉമ്മയുടെ പത്തിരിയും മീൻ കറിയും വളരെ ആസ്വദിച്ചാണ് താരം കഴിക്കുന്നത്. മഞ്ചു ചേച്ചി വീട്ടിൽ വന്നതിൽ വളരെ സന്തോഷം ഉണ്ടെന്നാണ് സാബു വീഡിയോയിൽ പറയുന്നത്. പതിനഞ്ച് മണിക്കൂർ മുന്നേ ഇട്ട വീഡിയോയ്ക്ക് ഇതിനോടകം തന്നെ അൻപത്തി ഏഴായിരം വ്യൂസാണ് ഉള്ളത്.

മഞ്ചു വാര്യരെ കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ട നിരവധി ആരാധകരുണ്ട്. താരം വീണ്ടും ചെറുപ്പം ആയെന്നാണ് പലരുടെയും അഭിപ്രായം. ഭക്ഷണം വേണം എന്ന് അറിയിച്ച ഉടനെ തനിക്ക് വേണ്ട ആഹാരം തന്നതിന് സാബുവിനോടും കുടുംബത്തിനോടും താരം നന്ദി പറഞ്ഞു. വളരെ രുചികരമായ ഭക്ഷണം ആയിരുന്നെന്നും താരം കൂട്ടി ചേർത്തു. മലപ്പുറം സ്റ്റൈൽ ഭക്ഷണം വളരെ രുചികരമായെന്നാണ് മഞ്ജുവിൻ്റെ അഭിപ്രായം.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications