മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 😍😍 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും 🔥🔥

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. താരത്തിൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ മഞ്ജു വാര്യർ തൻ്റെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം. അപൂർണതകളിൽ ധൈര്യം കണ്ടെത്തണം എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം ഷയർ ചെയ്തത്. വെറും പതിനഞ്ച് മണിക്കൂർ മുന്നേ ഇട്ട ചിത്രത്തിന് ഇപ്പോൾ തന്നെ

ഒന്നര ലക്ഷത്തിലധികം വ്യൂസ് ഉണ്ട്. ഫോട്ടോഗ്രാഫറായ നിഥിനാണ് മഞ്ജു വാര്യരുടെ ഈ ചിത്രം പകർത്തിയത്. 1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ എന്ന നടി സിനിമാ ലോകത്തേക്ക് വരുന്നത്. പിന്നീട് സല്ലാപം, ദില്ലി വാലാ രാജകുമാരൻ, തൂവൽ കൊട്ടാരം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മഞ്ജു വാര്യർ സിനിമാ ലോകത്ത് വിസ്മയം തീർത്തു. എന്നാൽ 1998 ൽ ജനപ്രിയ നടൻ ദിലീപുമൊത്ത് വിവാഹം കഴിച്ച മഞ്ജു വാര്യർ സിനിമാ ലോകത്തോട് വിട പറഞ്ഞു.

മഞ്ചു വാര്യരെ പോലൊരു പ്രതിഭ അഭിനയ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നു എന്നത് സിനിമാ പ്രേമികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു. ശേഷം മഞ്ജു വാര്യർ തന്നെ സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങി നിൽക്കുകയായിരുന്നു. 2014 ലാണ് താരം പിന്നീട് സിനിമയിൽ തിരിച്ചെത്തുന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ എന്ന നടി ശക്തമായി തിരിച്ച് വരുന്നത്.

മലയാളികൾ തങ്ങളുടെ ലേഡി സൂപ്പർ സ്റ്റാറായി മഞ്ജു വാര്യരെ സ്വീകരിക്കുകയായിരുന്നു. പിന്നീട് നടിയുടെ എല്ലാ വിശേഷങ്ങളും ജനങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. മഞ്ചു വാര്യരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ജനങ്ങൾ അറിയാൻ ശ്രമിക്കാറുണ്ട്. താരത്തിൻ്റെ ജന്മദിന ആഘോഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications