മഞ്ജു ഭാവങ്ങൾ ഒപ്പിയെടുത്ത് അജ്മൽ 😍🔥 വൈറലായി മഞ്ജു വാരിയരുടെ പുതിയ വീഡിയോ 🔥🔥 [വീഡിയോ]

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച നടി വിവാഹശേഷം സിനിമാ മേഖലയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പിന്നീട് കുറച്ച് വർഷത്തിന് മുൻപാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. വളരെ കാലം സിനിമാ മേഖലയിൽ നിന്നും മാറി നിന്നെങ്കിലും മഞ്ജു വാര്യരേ ഒത്തിരി സ്നേഹത്തോടെയാണ് ജനങ്ങൾ വരവേറ്റത്. താരത്തിൻ്റെ തിരിച്ച്

വരവ് ഗംഭീര വിജയം തന്നെ ആയിരുന്നു. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും പ്രേക്ഷക ശ്രദ്ധ നേടി. സിനിമകൾ മാത്രമല്ല മഞ്ജു വാര്യർ പങ്കെടുക്കുന്ന അവാർഡ് ഫംഗ്ഷനും താരത്തിൻ്റെ ഫോട്ടോഷൂട്ടും ഒക്കെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും പുതിയതായി താരത്തിൻ്റെ ഒരു കാൻഡിഡ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയും ഫോൺ ചെയ്യുകയും ചെയ്യുന്ന താരത്തിൻ്റെ

കാൻഡിഡ് വീഡിയോ പകർത്തിയിരിക്കുകയാണ് അജ്മൽ എന്ന ഫോട്ടോഗ്രാഫർ. ഇൻസ്റ്റഗ്രാമിൽ മറ്റും ഇതിനോടകം തന്നെ വീഡിയോ വൈറൽ ആണ്. കണ്ണാടി കൂടും കൂട്ടി എന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് അജ്മൽ തൻ്റെ ഇൻസ്റ്റഗ്രാമിൽ മഞ്ജു വാര്യരുടെ വീഡിയോ പങ്ക് വെച്ചത്. ഇപ്പോൾ സജീവമായി സിനിമയിൽ നിൽക്കുന്ന താരത്തിൻ്റെ അവസാന പടം ചതുർമുഖം ആയിരുന്നു. 1995- ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ ചുവടു വെയ്ക്കുന്നത്.

പിന്നീട് 1999 ൽ സിനിമാ ജീവിതം അവസാനിപ്പിച്ച താരം വിവാഹ ജീവിതത്തിലേക്ക് കടന്നു. അവസാനമായി അഭിനയിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് നാഷണൽ അവാർഡും ലഭിച്ചിരുന്നു. അഭിനയത്തിന് പുറമെ താരം നല്ലൊരു നർത്തകി കൂടിയാണ്. പിന്നീട് പതിനഞ്ച് വർഷത്തിന് ശേഷമാണ് ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറായി മഞ്ജു വാര്യർ തിരിച്ച് വരുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications