മഞ്ജുവിന്റെ ആരാധകരെ നിയന്ത്രിക്കാൻ പാടുപെട്ടു.!! പിങ്ക് സാരിയിൽ തിളങ്ങി മഞ്ജു വാര്യർ | Manju warrier share latest photo goes viral

Manju warrier share latest photo goes viral : മലയാള സിനിമയിൽ സൂപ്പർ നായികമാരുടെ ഇടയിൽ എന്നും ജനങ്ങൾ സ്നേഹത്തോടെ ആരാധിച്ചിരുന്ന നടിയാണ് മഞ്ജുവാര്യർ. ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിലേക്ക് വന്നെങ്കിലും കുറച്ച് സിനിമകളിൽ അഭിനയിച്ച് കുടുംബ ജീവിതം നയിക്കുകയായിരുന്നു താരം. പിന്നീട് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്

മഞ്ജു മലയാള സിനിമയിൽ സജീവമായത്. മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കി മാറ്റി മഞ്ജുവിന് ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവിയും നൽകി. സിനിമാ അഭിനയം ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ മറ്റു താരങ്ങളെപ്പോലെ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. പിന്നീട് താരത്തിൻ്റെ കുടുംബ പരമായതും, സുഹൃത്തുക്കളുടെ കൂടെയുള്ളതുമായ വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ്.

മഞ്ജു പങ്കു വയ്ക്കുന്ന ഓരോ ഫോട്ടോയ്ക്കും വീഡിയോക്കും ആരാധകർ നൽകുന്ന കമൻ്റുകൾ ആകർഷണീയവുമാണ്. ഇപ്പോൾ താരം തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. പിങ്ക് സാരിയിൽ ക്യൂട്ട് ലുക്കിലാണ് താരം ഈ തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറ്റ്യാടിയിൽ നടന്ന ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ മഞ്ജു ധരിച്ച വേഷമായിരുന്നു അത്. പിങ്ക് സാരിയും പിങ്കിൽ ചെറിയ വർക്കുകളുള്ള ബ്ലൗസും, ഹാങ്ങിങ്ങ് കമ്മലും, വർക്കുള്ള

വലിയ മോതിരവുമായിരുന്നു താരം ധരിച്ചത്. പല പോസിലുള്ള ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും അതിന് താഴെ ” ഞാൻ സ്വയം ഇഷ്ടപ്പെടുന്നു, ഏറ്റവും ലളിതവും ശക്തമായതുമായ വിപ്ലവം” എന്ന് ക്ലാപ്ഷൻ നൽകുകയും ചെയ്തു. താരത്തിൻ്റെ ഈ പോസ്റ്റിന് നിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. ഈ പ്രായത്തിലും ക്യൂട്ടായി നിൽക്കുന്നത് കണ്ട് കുട്ടി ഏത് കോളേജിലാണെന്നും, താരത്തിൻ്റെ ചിരിയെ പുകഴ്ത്തിയ പാട്ടുകളും, കാവിലെ ഭഗവതി ഇറങ്ങി വന്നതാണോ തുടങ്ങി നിരവധി കമൻറുകൾ ആരാധകർ പങ്കുവച്ചു. റിമ കല്ലിങ്കൽ, ഭാവന, പേർളി മാണി, ബീന ആൻ്റണി, നസ്രിയ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി പേർ സ്നേഹം പങ്കിടുകയും ചെയ്തു.