ലക്ഷ്മി മേനോൻ മഞ്ജു ചേച്ചിയെ ഒന്ന് പരീക്ഷിക്കാൻ നോക്കിയതാ. പൊളിച്ചടുക്കി കയ്യിൽ കൊടുത്തു.!! വൈറലായി വീഡിയോ | Manju Warrier Dance with Lakshmi Menon malayalam news

Manju Warrier Dance with Lakshmi Menon: മലയാള സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായി വാഴുന്ന താരമാണല്ലോ പ്രേക്ഷകരുടെ പ്രിയപ്പെട്ട മഞ്ജു ചേച്ചി. സാക്ഷ്യം എന്ന മോഹൻ ചിത്രത്തിലൂടെ വെറും പതിനേഴാം വയസ്സിൽ തന്നെ അഭിനയ ലോകത്തേക്ക് കാലെടുത്തുവച്ച താരത്തിന് പിന്നീട് ഉയർച്ചകളേ ഉണ്ടായിരുന്നുള്ളൂ. മലയാള സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറിക്കൊണ്ട് മലയാളത്തിനപ്പുറം ഇതര ഭാഷകളിലും പ്രമുഖ

താരങ്ങളുടെ കൂടെ നായികയായി തിളങ്ങിയ താരം ഇന്നും തന്റെ ജൈത്ര യാത്ര തുടരുകയാണ്. തങ്ങളുടെ ഇഷ്ട താരത്തിന്റെ വിശേഷങ്ങളും മറ്റും അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ് എന്നതിനാൽ തന്നെ മഞ്ജുവുമായി ബന്ധപ്പെട്ട ഏതൊരു വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോഴിതാ, തന്നെ ഒന്ന് പരീക്ഷിക്കാൻ ശ്രമിച്ച ലക്ഷ്മി മേനോന് മഞ്ജു വാര്യരുടെ കിടിലൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ

വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനൊപ്പമുള്ള ഒരു വീഡിയോയാണ് ആരാധക ഗ്രൂപ്പുകളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ജു ചേച്ചി സോഷ്യൽ മീഡിയയിൽ എത്രത്തോളം ആക്ടീവാണ് എന്നറിയാൻ വേണ്ടി ഇൻസ്റ്റഗ്രാമിലെ വൈറൽ പാട്ടുകൾ കേൾപ്പിച്ചുകൊണ്ട് മഞ്ജു ചേച്ചിയോട് തന്നോടൊപ്പം ഡാൻസ് കളിക്കാൻ പറയുന്ന ലക്ഷ്മി മേനോനെ വീഡിയോയിൽ കാണാവുന്നതാണ്. റീൽസ് പാട്ടുകളിലെ

ഡാൻസ് സ്റ്റെപ്പുകൾ മഞ്ജു ചേച്ചിക്ക് അറിയില്ല എന്ന് കരുതിയ ലക്ഷ്മിയെ ഞെട്ടിച്ചുകൊണ്ട് കിടിലൻ ചുവടുകളുമായി തകര്‍ത്താടുകയായിരുന്നു മഞ്ജുവാര്യർ. ഓരോ റീൽസ് പാട്ടുകൾക്കും അതിന്റേതായ ചുവടുകളുമായി നിറഞ്ഞാടുകയായിരുന്നു താരം. ഏതായാലും ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അജിത്ത് നായകനായ തുനിവ് എന്ന ചിത്രവും ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ആയിഷ എന്ന ചിത്രവുമാണ് മഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമകൾ. ഇരു ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങlaയിരുന്നു ലഭിച്ചിരുന്നത്.