ദൈവങ്ങളോട് പിണക്കമാണ്.. എന്റെ കുഞ്ഞിനോട് എന്തിനാണീ ക്രൂരത ചെയ്തത്? 😓😓 ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി മേഘ്ന.!!

വേറിട്ട അഭിനയശൈലിയുമായ് പ്രേക്ഷകമനം കവർന്ന അഭിനേത്രിയാണ് മേഘ്ന തന്റെ നല്ല പാതി ചിരഞ്ജീവി സർജയുടെ അകാലവിയോഗം മേഘ്നയെ തെല്ലൊന്നുമല്ല മാനസികമായി തളർത്തിയത്. നീണ്ട പത്തുവർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. സർജയുടെ വേർപാട് മേഘ്‌നയെ മാത്രമല്ല, ആരാധകരെയും വിഷമത്തിലാക്കി. മേഘ്ന എങ്ങനെ ഈ അവസ്ഥയെ മറികടക്കുമെന്നത് ആരാധകരെ ആശങ്കയിലാക്കിയ ചോദ്യമായിരുന്നു.

എന്നാൽ തന്റെ കുഞ്ഞിലൂടെ ഭര്‍ത്താവ് പുനര്‍ജനിക്കുമെന്ന വിശ്വാസമായിരുന്നു മേഘ്‌നയ്ക്ക് മുന്നോട്ടുപോകാനുള്ള കരുത്ത് നൽകിയത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും മേഘ്നയ്ക്കൊപ്പം ചീരുവിന്റെ ഫോട്ടോ കൂടെയുണ്ടായിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

ദൈവങ്ങളോട് താൻ പിണക്കമാണെന്നായിരുന്നു മേഘ്ന പ്രതികരിച്ചത്. എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം നിഷേധിച്ചത് എന്നാണ് മേഘ്‌നയുടെ ചോദ്യം. ചീരുവിന്റെ ആഗ്രഹം ഒരു ആൺകുഞ്ഞ് ജനിക്കണമെന്നതായിരുന്നു. പ്രസവസമയത്തെല്ലാം മനസ്സിൽ മുഴുവൻ ജനിക്കുന്നത് ഒരു ആൺകുഞ്ഞാകണെ എന്ന പ്രാർത്ഥനയായിരുന്നു. കുറച്ച് സമയം സസ്‌പെന്‍സ് വെച്ചതിന് ശേഷമാണ് ഡോക്ടര്‍ ആണ്‍കുഞ്ഞാണെന്ന് പറഞ്ഞത്. മകനെ കയ്യിലേക്ക് വാങ്ങുന്ന സമയത്ത് താന്‍ പൊട്ടിക്കരഞ്ഞെന്ന് മേഘ്ന പറയുന്നു.

കുഞ്ഞാണ് തന്റെ പ്രതീക്ഷയും ഇനിയങ്ങോട്ട് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതെന്നും മേഘ്ന പറയുന്നുണ്ട്. ചീരുവിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് മേഘ്‌ന സൂചിപ്പിച്ചത്. ചീരുവിന്റെ ആഗ്രഹം താൻ ഒരു നടിയായിരിക്കുന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. മലയാളത്തിലും മറ്റുദക്ഷിണേന്ത്യൻ ഭാഷകളിലും തിളങ്ങിയ താരമാണ് മേഘ്ന രാജ്. ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളെ ചെയ്തിരുന്നൂവെങ്കിലും താരത്തിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications