വാപ്പച്ചിയുടെ ഫോൺ വീണ്ടും ദുൽഖർ അടിച്ചുമാറ്റിയോ.. ചോദ്യങ്ങളുമായി ആരാധകർ, ഉത്തരം പറയാതെ മമ്മൂട്ടിയും.. സല്യൂട്ട്’ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി.!!

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരവും താര പുത്രനുമാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. അച്ഛന്റെ യാതൊരു പിൻബലവും ഇല്ലാതെ സിനിമയിൽ കാലുറപ്പിച്ച മകൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ മമ്മൂട്ടി പങ്കുവെച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ താരമായി മാറിയിട്ടുള്ളത്.

കുറുപ്പ് എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ജനുവരി 14നാണ് തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി ദുല്‍ഖര്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ മമ്മൂട്ടിയും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കൽപോലും മകന്റെ സിനിമകൾക്ക് പ്രമോഷനുമായി എത്താത്ത മമ്മൂട്ടി സല്യൂട്ടിന്റെ പോസ്റ്റർ പങ്കുവച്ചത്

അത്ഭുതത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. മുൻപ് ദുല്‍ഖർ പ്രധാന വേഷത്തിലെത്തിയ കുറുപ്പ് സിനിമയുടെ റിലീസ് സമയത്തും ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു. പിന്നാലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ താനാണ് വാപ്പച്ചിയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചതെന്ന് ദുൽഖർ തന്നെ പറയുകയുണ്ടായി. ഇപ്പോള്‍ സല്യൂട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ആരാധകര്‍ കമന്റ് ആയി ചോദിക്കുന്നതും ഇതേ കാര്യം തന്നെയാണ്.

ദുല്‍ഖര്‍ വീണ്ടും മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റിയോ എന്ന്? റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഐപിഎസ് ഓഫീസർ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. മമ്മൂട്ടി പങ്കുവെച്ച് പോസ്റ്റിന് ഇതിനോടകം തന്നെ നിരവധി സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കുറുപ്പിനു ശേഷം മറ്റൊരു ഹിറ്റ് ആയിരിക്കും എന്നാണ് സല്യൂട്ടിനെ പറ്റി ആരാധകർ പറയുന്നത്

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications