മമ്മൂക്കയുടെ കുടുംബത്തിൽ ഇത് ആഘോഷത്തിന്റെ ഒരാഴ്ചക്കാലം.!! വീണ്ടും പുതിയ സന്തോഷ വാർത്തയുമായി ദുൽഖർ | Mammootty wedding anniversary celebration latest malayalam news
Mammootty wedding anniversary celebration latest malayalam news : മലയാള സിനിമ ലോകത്തിലെ ഏറ്റവും നല്ല താര കുടുംബങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടി മകൻ ദുൽഖർ സൽമാൻ സഹോദരൻ തുടങ്ങി ഈ കുടുംബത്തിലെ നിരവധി പേരാണ് സിനിമയിൽ ഉള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ദുൽഖർ സൽമാൻ പങ്കുവയ്ക്കുന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞദിവസം തന്റെ മകളുടെ പിറന്നാളിന് ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട്
ദുൽക്കർ പങ്കുവെച്ച പോസ്റ്റ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ഉപ്പക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും കുറിപ്പും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രിയതാരം മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 44 ആം വിവാഹ വാർഷികമാണ്. ദുൽക്കർ പങ്കുവെച്ച ചിത്രത്തിന് താഴെയുള്ള കുറുപ്പിന്റെ ചുരുക്ക രൂപമാണ് ഇത് . ‘ഹാപ്പി ആനിവേഴ്സറി ഉപ്പ ആൻഡ് ഉമ്മ.

നിങ്ങൾ നിങ്ങളുടെ ജീവിതം ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു, ഞങ്ങൾക്ക് വേണ്ടി ഒന്നായി നിൽക്കുന്നതിൽ വളരെയധികം സന്തോഷം,എല്ലാ തീരുമാനങ്ങളും നിങ്ങൾ ഒന്നിച്ചാണ് എടുക്കാറുള്ളത്. എല്ലാ കാര്യങ്ങളും നിങ്ങൾ വളരെ മനോഹരമായി ബാലൻസ് ചെയ്തു കൊണ്ടുപോകുന്നു.ഞാൻ വലുതായപ്പോൾ നിങ്ങളുടെ ജീവിതം നിങ്ങൾ ഒന്നിച്ചു കൊണ്ടു പോകുന്നത് കാണുമ്പോൾ
ഞാൻ അതിനെ വളരെയധികം വിലമതിക്കുന്നു. നിങ്ങൾ എവിടെ നിന്ന് തുടങ്ങിയെന്നും എവിടെ എത്തിയിരിക്കുന്നു എന്നും ഞാൻ കണ്ടു.ഞങ്ങൾ നിങ്ങളുടെ മക്കളായതുകൊണ്ട് ഞങ്ങളിൽ നിങ്ങളുടെ അംശം പ്രതിഫലിക്കും എന്ന് ഞങ്ങൾ കരുതുന്നു. ഞാനൊരിക്കലും കേട്ട് മടുക്കാത്ത പ്രണയകഥയാണ് നിങ്ങളുടേത് ”