ഗുലാനും പെണ്ണും വീണ്ടും ഒരേ വേദിയിൽ.!! സ്നേഹ മമ്മൂട്ടി കോംബോ വീണ്ടും എത്തുന്നു; താരങ്ങളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ | Mammootty Sneha interview video

Mammootty Sneha interview video : മമ്മൂട്ടിയുടെ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നൻപകൽ നേരത്തെ മയക്കം എന്ന ചിത്രത്തിലേത്. ഇപ്പോൾ ലിജോ ജോസ് ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന

ചിത്രത്തിൽ സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമലപോൾ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയോടൊപ്പം ഏഴിലധികം ചിത്രങ്ങളിൽ അഭിനയിച്ച സ്നേഹ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ക്രിസ്റ്റഫർ എന്ന ചിത്രത്തിന്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച എല്ലാ സിനിമകളിലും തനിക്ക് ശക്തമായ കഥാപാത്രങ്ങളാണ് ലഭിച്ചത് എന്നും കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹം കൂടുതൽ സ്പേസ്

നൽകാറുണ്ട് എന്നും സ്നേഹ പറയുകയുണ്ടായി. സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നുമാണ് സ്നേഹ പറഞ്ഞത്. ക്രിസ്റ്റഫർ എന്ന ചിത്രത്തിൻറെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് സ്നേഹ മനസ്സ് തുറന്നത്. സ്നേഹയും മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.

സിനിമയിൽ മുഴുവനായി ഞാൻ അഭിനയിച്ചിട്ടില്ലെങ്കിലും വന്നുപോകുന്ന അഞ്ച് മിനിറ്റ് തന്നെ എന്തെങ്കിലുമൊക്കെ ആ കഥാപാത്രത്തിന് ചെയ്യാനുണ്ടാകും. അതിന് ഞാൻ അദ്ദേഹത്തിനോട് നന്ദി പറയുകയാണ്. നമ്മുടെ സിനിമ ഇൻഡസ്ട്രിയൽ സ്ത്രീകൾക്ക് സ്പേസ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ അദ്ദേഹം എല്ലായിപ്പോഴും സ്ത്രീകൾക്ക് അവസരങ്ങൾ കൊടുക്കുന്ന വ്യക്തിയാണ്. ഈ സിനിമയിൽ ഒരുപാട് പുതിയ ആളുകളുണ്ട്. അവർക്കെല്ലാം കഥയിൽ നല്ല പ്രാധാന്യവും നൽകിയിട്ടുണ്ട്. ക്രിസ്റ്റഫറാണ് ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രമെങ്കിലും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ടെന്നാണ് സ്നേഹ പറഞ്ഞിരിക്കുന്നത്.