ഷൂട്ടിങ് തിരക്കിനിടയിൽ അല്‍പം വിശ്രമിക്കാന്‍ ഇലകള്‍ വീണുകിടക്കുന്ന തറയില്‍ കിടന്നുറങ്ങുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ വൈറൽ | Mammootty sleeping at movie set malayalam news

Mammootty sleeping at movie set malayalam news : തിയേറ്ററിൽ ഇപ്പോൾ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണുള്ളത്. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടകട്രൂപ്പിലെ അംഗങ്ങളെല്ലാം ഒത്തുചേർന്ന് ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും പിന്നീട് ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന

വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് ഈ സിനിമയുടെ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ മെഗാസ്റ്റാർ മമ്മൂട്ടി താഴെ നിലത്ത് കിടക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുന്ദരമായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നൊരു രംഗം ഈ സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീന്‍ കഴിഞ്ഞ ശേഷം അല്‍പം വിശ്രമിക്കാന്‍ വേണ്ടി കിടന്നതായിരുന്നു നമ്മുടെ സ്വന്തം മമ്മൂക്ക. പഴനിയിലെ കാറ്റടിച്ചപ്പോള്‍

ക്ഷീണം കൊണ്ട് മമ്മൂട്ടി ഇലകള്‍ വീണുകിടക്കുന്ന തറയില്‍ കിടന്നുറങ്ങിപ്പോയി. വെറും നിലത്ത് കിടക്കുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പല ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പതിവ് തന്നെയാണ്. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാര്യത്തിൽ അങ്ങനെയൊന്ന് സംഭവിച്ചതാണ് ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

നിലത്തുകിടന്ന് ക്ഷീണിതനായി ഉറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ഞൊടിയിടയിലാണ് ആരാധകർ ഏറ്റെടുത്തത്. മമ്മൂക്കയോട് ഇതിനെപ്പറ്റി ചോദിക്കാൻ ആവേശഭരിതരായി പലരും അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ പേജിലേക്ക് ഓടിയെത്തുന്നുമുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നടൻ അശോകന്റെ ഒരു മടങ്ങിവരവും നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രത്യേകതയാണ്. ആദ്യദിനങ്ങളിൽ തന്നെ റെക്കോർഡ് കളക്ഷനും ചിത്രം നേടി.