മമ്മൂട്ടിയുടെ ലുക്കും ദുൽക്കറിന്റെ ശബ്ദവും.!! താര കുടുംബത്തിൽ നിന്ന് മറ്റൊരു താരം പിറവി എടുക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ | Mammootty Nephew Ashkkar Soudaan Exclusive Interview latest Entertainment News Malayalam

Mammootty Nephew Ashkkar Soudaan Exclusive Interview latest Entertainment News Malayalam : മലയാള സിനിമ പ്രേമികളുടെ ഏറ്റവും പ്രിയ താരമാണ് മമ്മൂട്ടി. നായകനായും വില്ലനായും ഹാസ്യ കഥാപാത്രങ്ങളായും മമ്മൂട്ടി എന്ന താരം അഭിനയിക്കാത്ത വേഷങ്ങളില്ല. ഏതു വേഷം തിരഞ്ഞെടുത്താലും അത് അതിന്റെ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ പ്രേക്ഷകൻ മുമ്പിൽ എത്തിക്കുന്നു എന്നതാണ് മമ്മൂട്ടി എന്ന കലാകാരനെ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആക്കുന്നത്.

യുവത്വം വിട്ടുമാറാത്ത താരം എന്ന് വിശേഷിപ്പിക്കുന്ന ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവർ തന്നെ. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌ക്കര്‍ സൗദാന്റെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സഹോദരി പുത്രനെ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും. മമ്മൂട്ടിയുടെ അതേ ലുക്ക് എന്നാണ് അഷ്കർ സൗദാനെ കണ്ട് ആളുകൾ പറയുന്നത്. ഇദ്ദേഹത്തിനെ

പുതിയ വീഡിയോ കാണുന്നവരെല്ലാം പറയുന്നത് മമ്മൂട്ടിയെ പോലെ തന്നെയുണ്ട് ഒരു മാറ്റവും ഇല്ല എന്ന് തന്നെ. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന പുതിയ ചിത്രത്തിൽ നായിക വേഷത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ അഷ്കർ സൗദാൻ. പൂജയുടെ സമയത്ത് എടുത്ത ആഷ്കറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് ആളുകൾ കമന്റുകളും ആയി രംഗത്ത് എത്തുന്നത്. അദ്ദേഹം എന്റെ അമ്മാവനാണ്, അദ്ദേഹത്തിന്റെ രൂപത്തോട് എനിക്ക് സാദൃശ്യമുണ്ട് എന്ന് പറയുന്നത് സന്തോഷം മാത്രമേയുള്ളൂ. വേറൊരാളെ വെച്ചല്ലല്ലോ എന്നെ ഉപമിച്ചത്.

എന്നും ഇതേക്കുറിച്ച് അഷ്കർ സൗദാനോട് ചോദിക്കുമ്പോൾ മറുപടി പറയുന്നു. ഈ സിനിമ തുടങ്ങുന്നതിനു മുൻപ് അമ്മാവനെ കണ്ട് അനുഗ്രഹം വാങ്ങാൻ ഞാൻ പോയിരുന്നു.അപ്പോൾ അദ്ദേഹം എന്നോട് ഒറ്റ ചോദ്യം മാത്രമാണ് ചോദിച്ചത്. ഡിഎൻഎയുടെ അർത്ഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചു പോയി എന്താണ് അദ്ദേഹത്തോട് പറയുക എന്ന് എനിക്ക് അറിയില്ലായിരുന്നു. ഉത്തരം അദ്ദേഹം പറഞ്ഞുതരികയും ചെയ്തു. ഇനി ഞാൻ അത് മ രണം വരെയും മറക്കില്ല എന്നും അഷ്കർ പറയുന്നു. ദുൽഖർ സൽമാനെ കുറിച്ചും അഷ്കർ സൗദാൻ പറയുന്നുണ്ട്. ആദ്യം ഇദ്ദേഹം അഭിനയിച്ച ചിത്രമാണ് മൈഡിയർ മച്ചാൻ അത് റിലീസിന് ഒരുങ്ങി നിൽക്കുകയാണ്.