ഇത് എന്നാ ഒരു വരവാ ഇക്കാ ഇത് ? മാസ് ലുക്കിൽ കലിപ്പ് വിട്ടുമാറാതെ മമ്മൂക്ക… ആരാധകർക്ക് ആവേശമായി മമ്മൂക്കയുടെ പുതിയ വിശേഷം | Mammootty Mass Entry latest malayalam news

Mammootty Mass Entry latest malayalam news : മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ മാസ് എൻട്രി നടത്തിരിക്കുകയാണ് മെഗാസ്റ്റാർ. ബയോഗ്രഫി ഓഫ് എ വിജിലന്റെ കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറിൽ അന്വേഷണ ഏജൻസിയുടെ തലവനായ ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം. ഗോൾഡൻ ഷർട്ടിൽ മാസ്സ് ലുക്കിലാണ് മമ്മൂട്ടി ഗ്രാന്റ് എൻട്രി നടത്തിയത്.

തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്കൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാളചിത്രമാണ് ക്രിസ്റ്റഫർ. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന

ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവയിലൂടെ ശ്ര​ദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ. ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ ഈ ചിത്രം പ്രദർശനത്തിന് എത്തും. മമ്മൂട്ടിയുടെ ഓരോ ചുവടും ഏറെ ആരാധനയോടെയും ആവേശത്തോടെയും

നോക്കികാണുന്നവരാണ് മലയാളികൾ . ഇരുകയ്യും നീട്ടിയാണ് മലയാളികൾ ഈ വീഡിയോ നെഞ്ചിലേറ്റിയത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്രിസ്റ്റഫറിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാളികൾ. നൻപകൽ നേരത്ത് മയക്കം ഹിറ്റായി നിൽക്കുന്ന സമയത്ത് തന്നെയാണ് പുതിയ മമ്മൂട്ടി ചിത്രവും തിയേറ്ററുകളിലേക്ക് എത്തുന്നത്. പതിവ് പോലെ തന്നെ വൻ പ്രതീക്ഷയാണ് ഇപ്പോൾ മമ്മൂട്ടി ഫാൻസിനുള്ളത്.