മേക്കപ്പ് മാന്റെ വീട് കാണാൻ സൂപ്പർസ്റ്റാർ നേരിട്ടെത്തി.!! മമ്മൂട്ടിയുടെ മേക്കപ്പ്മാന്റെ വീട് കണ്ടോ ? എല്ലാം പടച്ചോന്റെ കൃപയെന്ന് വീട്ടുകാര്‍ | Mammootty at his Makeup man home

പകരക്കാരോ പര്യായങ്ങളോ ഒന്നും ആവശ്യമില്ലാത്ത പേരാണ് മമ്മൂക്ക എന്നത്. മലയാള സിനിമയുടെയും മലയാളികളുടെയും വല്യേട്ടനാണ് എന്നും അദ്ദേഹം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം സിനിമ മേഖലയിൽ നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടും ഉണ്ട്. ഏത് കഥാപാത്രം ലഭിച്ചാലും അതൊക്കെ അതിൻറെ പൂർണ്ണതയിൽ എത്തിക്കുവാൻ

അദ്ദേഹം കാണിക്കുന്ന പരിശ്രമം എന്നും പ്രശംസനീയമാണ്. അഭിനയത്തിന്റെയും ലാളിത്യത്തിന്റെയും മുഖമുദ്ര എന്ന് തന്നെയാണ് ഈ മെഗാസ്റ്റാറിനെ വിശേഷിപ്പിക്കുന്നത്. എന്നും തന്റെതായ രീതിയിലുള്ള പ്രകടനങ്ങളും സമീപനങ്ങളുമായി ആളുകൾക്കിടയിൽ ശ്രദ്ധ നേടി എടുക്കുവാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഏറ്റവും മുകളിൽ സ്ഥാനം

പിടിച്ചിരിക്കുമ്പോഴും, എളിമയുടെയും തന്നോട് ഒപ്പം വർക്ക് ചെയ്യുന്നവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്നും അദ്ദേഹം നേടിയെടുക്കുന്ന പ്രീതിയും നേട്ടങ്ങളും വിലമതിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. എല്ലാവരെയും ഒരേ കണ്ണോടെ കാണുവാനും സ്നേഹിക്കുവാനും ശ്രമിക്കുന്ന അദ്ദേഹം ഇപ്പോൾ തന്റെ പേഴ്സണൽ മേക്കപ്പാർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞ് നിൽക്കുന്നത് തനിക്ക് ചുറ്റുമുള്ളവരുടെ ചെറിയ സന്തോഷങ്ങളിൽ പോലും സ്നേഹവും സന്തോഷവും കണ്ടെത്താനാണ്

അദ്ദേഹം ശ്രമിക്കുന്നതെന്ന് ഈ പോസ്റ്റിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിൻറെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയ സലാം അരുക്കുറ്റിയുടെ വീട്ടിൽ അദ്ദേഹം പുതിയതായി പണിത വീടു കാണാൻ എത്തിയതാണ് മമ്മൂക്ക. സലാമിന്റെ വീട്ടുകാരോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങി പോയത്. മമ്മൂക്ക എൻറെ വീട്ടിൽ എന്ന ക്യാപ്ഷനോടെ സലാം തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. നിരവധി പേരാണ് മമ്മൂക്കയുടെ ഈ പ്രവർത്തിയെയും സലീമിന്റെ ഭാഗ്യത്തെയും വാനോളം പുകഴ്ത്തി പോസ്റ്റുകൾ കുറിക്കുന്നത്. Mammootty at his Makeup man home