എന്തായിരിക്കും മമ്മൂക്ക ജയറാമേട്ടനോട് പറഞ്ഞ ആ തമാശ.!! 😂ഇക്കയുടെ ഷൂ കണ്ട് കണ്ണ് തള്ളി ജയറാമേട്ടൻ.! വൈറലായി വീഡിയോ | Mammootty and Jayaram At Abraham Ozler Success Press meet

മികച്ച ഒരു ത്രില്ലെർ ആയി തിയേറ്ററിൽ വിജയക്കൊടി പാറിക്കുകയാണ് ജയറാമിന്റെ ഏറ്റവും പുതിയ മലയാള ചിത്രം ഓസ്‌ലർ. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓസ്‌ലർ മികച്ച അഭിപ്രായമാണ് നേടുന്നത്. ഏറെ നാളുകൾക്ക് ശേഷം ജയറാമിന് മലയാളത്തിൽ ലഭിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് ഇതെന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്

ജയറാമിന്റെ വമ്പൻ തിരിച്ചു വരവാണ് ചിത്രം എന്നും പറയുന്നവരുണ്ട്.അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരു സിനിമ ആയിരുന്നു ഇത്. എന്നാൽ അധികം ഹൈപ്പ് കൊടുക്കാതെ വലിയ പ്രതീക്ഷകൾ വേണ്ട എന്ന പ്രതീതി ഒരുക്കിയാണ് അനിയറ പ്രവർത്തകർ സിനിമ തിയേറ്ററിലേക്ക് എത്തിച്ചത്.

ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിൽ മമ്മൂട്ടി ഒരു ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നു എന്ന തരത്തിൽ അവ്യൂഹങ്ങൾ പടർന്നിരുന്നു.എന്നാൽ സംവിധായാകനോ മറ്റു അണിയറ പ്രവർത്തകരോ അത് തുറന്ന് സമ്മതിച്ചതുമില്ല. തിയേറ്ററിൽ സിനിമ എത്തിയപ്പോൾ ആണ് പ്രേക്ഷകർ ആ സർപ്രൈസ് കണ്ട് ഞെട്ടിയത്. ഗസ്റ്റ് റോൾ ആണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായായാണ്

മമ്മൂക്ക സിനിമയിൽ എത്തുന്നത്. അതിനെക്കുറിച് മിഥുൻ മാനുവൽ പറഞ്ഞത്. ആദ്യം കഥ കേട്ടപ്പോൾ തന്നെ മമ്മുക്ക ആ റോൾ ചെയ്യാൻ തയ്യാറായിരുന്നു എന്നും എന്നാൽ മമ്മുക്ക ചിത്രത്തിൽ ഉണ്ട് എന്നത് പ്രേക്ഷകർ അറിഞ്ഞാൽ അവരുടെ അമിത പ്രതീക്ഷ തങ്ങൾക്ക് ഒരു ബാധ്യതയാവും എന്ന് കരുതി തങ്ങൾ അത് വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു എന്നാണ്.