ഈ സന്തോഷം എന്നും ഉണ്ടാകട്ടെ, നീലയിൽ തിളങ്ങി തേജസിന്റെ കൈ മുറുകെ പിടിച്ച് മാളവിക.!! വിവാഹ റിസപ്ഷൻ വീഡിയോ വൈറൽ | Malavika Krishnadas Wedding Reception video goes viral latest malayalam news

Malavika Krishnadas Wedding Reception video goes viral latest malayalam news : അഭിനേതാവ്, നർത്തകി, മോഡൽ, അവതാരക, ഇൻഫ്ലുവൻസർ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രേക്ഷകർക്ക് സുപരിചിത താരമാണ് മാളവിക കൃഷ്ണദാസ്. സമൂഹമാധ്യമങ്ങളിലൂടെയും മാളവിക പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻതാരം മറക്കാറില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

മാളവികയുടെ പുതിയ വിശേഷങ്ങൾ ആണ്. താരം വിവാഹിതയായിരിക്കുന്നു. തേജസ് ജ്യോതിയാണ് ഭർത്താവ്. വളരെ വിപുലമായ രീതിയിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും താരങ്ങളും നിറഞ്ഞ വലിയ ഒരു സദസ്സായിരുന്നു വിവാഹത്തിനായി ഒരുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് വിവാഹാശംസകൾ നേർന്നുകൊണ്ട് എത്തിയത്. നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി

ഷോയിൽ മാളവികയുടെ സഹ മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി. ഇരുവരുടെയും ഒരു പ്രണയ വിവാഹമല്ല വീട്ടുകാർ ഏറ്റെടുത്ത് നടത്തിയ ഒരു വിവാഹമാണ്. ഇരുവരും ഇപ്പോൾ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ വിവാഹ സൽക്കാരത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായാണ് മാളവിക വിവാഹ സൽക്കാരത്തിന്

എത്തിയിരിക്കുന്നത്. നീലനിറത്തിലുള്ള കോട്ടും സ്യൂട്ടും ആണ് തേജസ് അണിഞ്ഞിരിക്കുന്നത്. വിവാഹം പോലെ തന്നെ വിവാഹ സൽക്കാരവും അതിവിപുലമായ രീതിയിലാണ് നടക്കുന്നത്. വളരെ സന്തോഷത്തോടെ തേജസിനൊപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് താരമിപ്പോൾ. വിവാഹ വിശേഷങ്ങളും തേജസ് ജ്യോതിയുടെ വീട്ടിലേക്കുള്ള മാളവികയുടെ ആദ്യ കാൽവെപ്പും പ്രേക്ഷകർ കണ്ടുകഴിഞ്ഞു. വിവാഹത്തിനുമുമ്പുള്ള ഒരുക്കങ്ങളും മാളവിക തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചതാണ്. ഇരുവർക്കും നല്ലൊരു ദാമ്പത്യം ആശംസിക്കുകയാണ് പ്രിയപ്പെട്ടവർ.