മുടി അഴിച്ചിട്ട് ധാവണി ചുറ്റി മൈലാഞ്ചിയിട്ട് മാളവിക..!! മാളവിക കൃഷ്ണ ദാസിന്റെ മൂന്നു ദിവസത്തെ വിവാഹാഘോഷത്തിന് തുടക്കം..!! വീഡിയോ വൈറൽ | Malavika Krishnadas Mehendi Eve latest news malayalam

Malavika Krishnadas Mehendi Eve latest news malayalam ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മാളവിക കൃഷ്ണദാസ്.യുവ അഭിനേതാക്കളെ വാർത്തെടുക്കാനായി മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നയികാ നായകൻ എന്ന റിയാലിറ്റി ഷോ യിലൂടെയാണ് മാളവിക ടെലിവിഷൻ ലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് നിരവധി ടീവി പ്രോഗ്രാമുകളിലും വെബ് സീരിസുകളിലും താരം ഭാഗമായി. ഏറ്റവുമൊടുവിലിപ്പോൾ ഏഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന ഡാൻസ് റിയാലിറ്റി ഷോ

സൂപ്പർ ഡാൻസിറിലും മത്സരാർത്ഥിയായ മാളവികയെ നമുക്ക് കാണാം.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ് താരം.വിവാഹത്തിനുള്ള ഒരുക്കത്തിലാണ് മാളവിക ഇപ്പോൾ. നായിക നായകൻ റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥിയായ തേജസ്സിനെയാണ് മാളവിക വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ കുറച്ചു കാലങ്ങളായി അറിയുന്നവർ ആയിരുന്നു. മാളവികയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു

താരം തന്നെയാണ് തേജസ്സും.മാളവിക ആദ്യമായി സോഷ്യൽ മീഡിയയിലൂടെ തന്റെ വിവാഹ വിശേഷം പങ്ക് വെച്ചപ്പോൾ ആണ് സുഹൃത്തുക്കൾ പോലും അറിയുന്നത്. ഇതോടെ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയയും ആരാധകരും. മെഹന്തി ചടങ്ങുകൾ പങ്ക് വെയ്ക്കുന്ന ഒരു വിഡിയോയും താരം തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ചു.കുടുംബാംഗങ്ങളെല്ലാമായി ഒരുമിച്ചു ചേർന്ന ആഘോഷ നിമിഷങ്ങളാണ് താരം ചാനലിലൂടെ പങ്ക് വെച്ചത്.

വിവാഹ ശേഷം ബന്ധുക്കളുടെ അടുത്ത് അധികം സമയം ചിലവഴിക്കാൻ ആകില്ല എന്നും അത് കൊണ്ട് മെഹന്തിയിടൽ ചടങ്ങ് മാത്രമല്ല ഗെറ്റ് ടുഗെതർ കൂടിയാണെന്നാണ് മാളവിക പറയുന്നത്.ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.നായിക വെഡ്സ് നായകൻ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.