തേജസിന്റെ നായികയ്ക്ക് ഇന്ന് ജന്മദിനം; ആശംസകളും ആയി ആരാധകർ.!! പിറന്നാൾ ആഘോഷം കണ്ടോ ? വീഡിയോ വൈറൽ | Malavika krishnadas birthday celebration latest news malayalam
Malavika krishnadas birthday celebration latest news malayalam : മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന പരിപാടിയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് മാളവിക കൃഷ്ണദാസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ മനസ്സിൽ ചേക്കേറുവാൻ മാളവികക്ക് കഴിഞ്ഞത് നാടൻ മുഖശ്രീയും പെരുമാറ്റവും സംസാരത്തിലെ കുട്ടിത്തവും ഒക്കെ കൊണ്ടാണ്. എന്നും ആളുകളുടെ സ്വീകരണ മുറിയിൽ നിറഞ്ഞു നിൽക്കാറുള്ള മാളവിക ചില മിനിസ്ക്രീൻ പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ അഭിനയത്തോളം തന്നെ മാളവിക ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് നൃത്തം. നല്ലൊരു നർത്തകയായി തീരുക എന്ന തൻറെ അച്ഛൻറെ ആഗ്രഹത്തെ അങ്ങേയറ്റം പൂർണ്ണതയിൽ എത്തിക്കുവാൻ ആണ് എന്ന് മാളവിക ശ്രമിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിലൂടെ തിളങ്ങുകയാണ് മാളവികൾ ഇപ്പോൾ. അടുത്തിടെയായിരുന്നു നായികാ നായകനിൽ മാളവികയ്ക്ക് ഒപ്പം മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ട

തേജസുമായുള്ള താരത്തിന്റെ വിവാഹം. ഒന്നിച്ച് ഒരു ഷോയിൽ മത്സരാർത്ഥികളായി എത്തിയെങ്കിലും തങ്ങളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ് എന്ന് ഇരു താരങ്ങളും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. മർച്ചന്റ് നേവിയിൽ വർക്ക് ചെയ്യുന്ന തേജസും മാളവികയും തമ്മിലുള്ള വിവാഹത്തിൻറെ വിശേഷങ്ങൾ ഒക്കെ മാളവിക തന്നെയാണ് തൻറെ യൂട്യൂബ് ചാനൽ വഴി ആരാധകരെ അറിയിച്ചത്. വീഡിയോ ആയും സ്റ്റോറിയായും ഒക്കെ മാളവിക തങ്ങളുടെ വിവാഹത്തിന്റെ
വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിച്ചു. വിവാഹശേഷം തായ്‌ലൻഡിൽ പോയി ഹണിമൂൺ അടിച്ചുപൊളിച്ച മാളവിക തന്റെ എല്ലാ കാര്യങ്ങളും ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ സ്റ്റോറിയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് താരം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 18 മണിക്കൂർ മുൻപ് പങ്കുവെച്ചിരിക്കുന്നത് കൊണ്ട് തന്നെ തായ്‌ലൻഡിൽ നിന്ന് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയെത്തി എന്നാണ് ആരാധകർ അനുമാനിക്കുന്നത്. സ്റ്റോറി കണ്ടതിനു പിന്നാലെ നിരവധി പേർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.