മകൻറെ പിറന്നാളിന് കിടിലൻ സർപ്രൈസ്‌ ഒരുക്കി വീണ നായർ.. സന്തോഷം വാനോളമെന്ന്‌ താരം 😍😍 കാര്യമെന്താണെന്നറിഞ്ഞോ.!! കൂടുതൽ സന്തോഷം നൽകിയ ആ രണ്ടുപേർ ഇവരാണ്.!!

സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് നടി വീണ നായർ. ബിഗ്ഗ്‌ബോസ് മലയാളം ഷോയിലും താരം തിളങ്ങിയിരുന്നു. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന കഥാപാത്രമായി വീണ ടെലിവിഷനിൽ എത്താറുണ്ട്. ബിഗ്‌ബോസിൽ എത്തിയതോടെ വീണ നായരുടെ യഥാർത്ഥജീവിതം പ്രേക്ഷകരിലേക്കെത്തി. ഇപ്പോൾ മകൻ അമ്പാടിയുടെ ജന്മദിനത്തിൽ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം

പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിരില്ലാത്ത സന്തോഷം എന്നായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പോസ്റ്റിനു ഒരുപാട് പേർ ആശംസകളറിയിച്ച് കമ്മന്റുചെയ്യുന്നുണ്ട്. അമ്പാടിയുടെ ജന്മദിനം ഇത്രയേറെ മനോഹരമാക്കിയത് ടിയക്കുട്ടി ആണെന്നാണ് വീണ പറയുന്നത്. ടിയക്കും നിമിഷക്കും പ്രത്യകം നന്ദി പറഞ്ഞുകൊണ്ടാണ് വീണ ഇൻസ്റ്റാഗ്രാമിൽ മറ്റൊരു പോസ്റ്റ് പങ്കുവെച്ചത്. ബിഗ്ഗ്‌ബോസ് ഷോയിൽ വീണയുടെ സംസാരങ്ങളിലൂടെ മകൻ അമ്പാടിയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി

മാറുകയായിരുന്നു. മോഹൻലാലിന്റെ വലിയൊരു ഫാനാണ് അമ്പാടി. ബിഗ് ബോസ് ഷോയിൽ മത്സരാർഥിയായി എത്തിയപ്പോൾ മകന്റെ ലാലേട്ടൻ ആരാധനയെ കുറിച്ച് പല തവണ വീണ നായർ വാചാലയായിട്ടുണ്ട്. മോഹൻലാലിന്റെ വോയിസ് മെസേജ് കേട്ടപ്പോൾ മകന്റെ പ്രതികരണവും ഷോയിലൂടെ പ്രേക്ഷകർ അറിഞ്ഞതാണ്. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന

ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്.ഗായകനും സംഗീതജ്ഞനും ഡാൻസറുമൊക്കെയായ സുരേഷ് ഭൈമി (ആർ ജെ അമൻ) ആണ് വീണയുടെ നല്ല പാതി. ധൻവിൻ എന്നാണ് അമ്പാടിയുടെ യഥാർത്ഥപേര്. മകൻ അമ്പാടിയുടെ ജന്മദിനത്തിന് വീണയുടെ സുഹൃത്തുക്കളായ ആര്യയും മറ്റുമെല്ലാം സർപ്രൈസ് വിഷസ് നൽകിയിരുന്നു. ബിഗ്ഗ്‌ബോസ് ഷോയിൽ വെച്ച് അമ്പാടിയെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടം പലപ്പോഴും വീണ പ്രകടമാക്കിയിരുന്നു. അത്രത്തോളം മകനുമായി അറ്റാച്ചഡ് ആണ് വീണ.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications