ഇത് മലയാളികൾക്ക് കിട്ടിയ ഓണസമ്മാനം.!! ഗംഭീര തിരിച്ചുവരവ് നടത്തി മഹേഷ് കുഞ്ഞുമോൻ; ആശംസകളുമായി ആരാധകർ | Mahesh kunjumon re entry viral video

Mahesh kunjumon re entry viral video : നടൻ കൊല്ലം സുധിയുടെ മ ര ണത്തിനിടയാക്കിയ കാറപ കടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മിമിക്രി – ഡബ്ബിംങ്ങ് കലാകാരനായ മഹേഷ് കുഞ്ഞുമോൻ. അപ കടത്തിൽ താരത്തിൻ്റെ പല്ലുകൾ നഷ്ടമായിരുന്നു. കൂടാതെ എല്ലുകൾക്കും കൈക്കും പരിക്കുകളും പറ്റിയിരുന്നു. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ നടത്തിയിരുന്നു.

ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം താരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ മലയാളികൾക്കും സുഹൃത്തുക്കൾക്കും വലിയ സന്തോഷമായിരുന്നു. താരത്തിൻ്റെ ഓരോ വിശേഷങ്ങളും താരം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു അപ കടത്തിൽ പൊലിഞ്ഞ 7 പല്ലുകൾ വച്ച് പഴയ മഹേഷ് കുഞ്ഞുമോൻ ആയതിൻ്റെ വീഡിയോ പങ്കുവെച്ചത്. എന്നാൽ ഇന്നലെ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ ഓണ സമ്മാനമായി

മലയാളികളുടെ ഇഷ്ടതാരത്തിൻ്റെ വീഡിയോയാണ് കാണാൻ കഴിഞ്ഞത്. അപ കടത്തിൽ മുഖത്ത് ചതവ് പറ്റിയപ്പോൾ ഡബിംങ്ങ് ചെയ്യുന്ന മഹേഷിൻ്റെ ശബ്ദം ഇനി തിരിച്ചു കിട്ടുമോ എന്ന് പോലും മലയാളികൾ ആശങ്കപ്പെട്ടിരുന്നു.എന്നാൽ ഗംഭീര തിരിച്ചു വരവാണ് മഹേഷ് നടത്തിയിരിക്കുന്നത്. ഇന്നലെ വീഡിയോയിൽ എല്ലാ മലയാളികൾക്കും ഓണാശംസകൾ അറിയിക്കുകയായിരുന്നു. പിന്നീട് ഇനിയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും, ശസ്ത്രക്രിയ ഒന്നു കൂടി നടത്താനുണ്ടെന്നും താരം പറയുകയായിരുന്നു. മൂന്നു മാസങ്ങൾക്ക് മുൻപായിരുന്നു ‘മഹേഷ് മിമിക്സ് ‘ എന്ന യുട്യൂബ് ചാനലിൽ താരം

വീഡിയോ പങ്കുവെച്ചത്. ജയിലർ എന്ന സൂപ്പർ ഹിറ്റ് പടവുമായി ബന്ധപ്പെടുത്തിയാണ് താരം ഗംഭീര അനുകരണം നടത്തിയിരിക്കുന്നത്. ബാല, വിനായകൻ,ആറാട്ടണ്ണൻ എന്നിവരെ പഴയ രീതിയിൽ തന്നെ അവതരിപ്പിക്കുകയായിരുന്നു മഹേഷ്. താരത്തിൻ്റെ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. “ഈ കഴിവ് ഒരു അപ കടത്തിനും കൊണ്ടുപോവാനാവില്ലെന്നും, മിമിക്രിയിൽ എതിരാളികൾ ഇല്ലാത്ത രാജാവേ, നിങ്ങളില്ലാതെ എന്തോണം മലയാളികൾക്ക് “. തുടങ്ങിരവധി പ്രശംസനീയമായ കമൻറുകളാണ് വന്നിരിക്കുന്നത്.