കള്ള കാണാനായി കുഞ്ഞു മാമാട്ടി.!! മകളെ കൊഞ്ചിച്ച് ദിലീപേട്ടൻ; ഉണ്ണിക്കണ്ണാ വാ എൻ ഉണ്ണിക്കണ്ണാ വാ വീഡിയോ വൈറൽ | Mahalakshmi Dileep Sreekrishnajayanthi special video viral

Mahalakshmi Dileep Sreekrishnajayanthi special video viral : മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് വന്നത്. പിന്നീട് നായികയായി എത്തിയത് ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിലായിരുന്നു.

പിന്നീട് മലയാളികളുടെ സങ്കൽപ്പത്തിലെ നായികയായി നിരവധി സിനിമകളിൽ കാവ്യ അഭിനയിച്ചു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡും താരത്തെ തേടി എത്തിയിരുന്നു. 2009-ൽ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ചുവെങ്കിലും, രണ്ടു പേരും രണ്ട് വർഷത്തിനു ശേഷം വേർപിരിഞ്ഞു. പിന്നീട് 2016-ൽ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. ഓൺ സ്ക്രീനിലെ നായികാനായകന്മാർ യഥാർത്ഥ ജീവിതത്തിലും ഒന്നായതിൻ്റെ സന്തോഷത്തിലായിരുന്നു മലയാളി പ്രേക്ഷകർ.

പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിന്ന് കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയായിരുന്നു താരം. 2019-ൽ ദിലീപ് കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന മകൾ പിറക്കുകയും ചെയ്തു. മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വഴി ആരാധകർക്ക് വളരെ സുപരിചിതയാണ് മഹാലക്ഷ്മി . സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലാത്ത കാവ്യയ്ക്ക് ഫെയ്സ് ബുക്കിൽ അക്കൗണ്ട് ഉണ്ടെങ്കിലും അത്ര ആക്ടീവാകാറില്ല. എന്നാൽ താരത്തിൻ്റെ വിശേഷങ്ങളെല്ലാം ഫാൻസ് പേജുകൾ വഴി ആരാധകർ

ആഘോഷിക്കാറുണ്ട്. ഈ വർഷം ആഗസ്തിലാണ് താരം ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയത്. ഓണചിത്രങ്ങളുമായിട്ടായിരുന്നു താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കന്നി പോസ്റ്റ്. എന്നാൽ ഇന്ന് അഷ്ടമിരോഹിണി നാളിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. എല്ലാവർക്കും ജന്മാഷ്ടമി ദിനത്തിൻ്റെ ആശംസകൾ അറിയിക്കുകയും, കുഞ്ഞ് മീനാക്ഷി ഉണ്ണിക്കണ്ണനായുള്ള വീഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്. സെലിബ്രെയ്റ്റികളുടെ ഫോട്ടോഗ്രാഫറായ അനൂപ് ഉപാസനയാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.