ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു.!! ഒരുപാട് സംസാരിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു; ഇത് ലാലേട്ടൻ്റെയും ശ്രീകുമാറിൻ്റെയും പുത്തൻ വിശേഷം | M G Sreekumar share new happiness with Mohanlal
M G Sreekumar share new happiness with Mohanlal : മലയാളത്തിലെ സൂപ്പർ ഗായകനും, സംഗീത സംവിധായകനുമാണ് എം ജി ശ്രീകുമാർ. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മലയാളികളുടെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ മോഹൻലാൽ. ശ്രീകുമാറും മോഹൻലാലും തമ്മിലുള്ള ബന്ധം എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്.
ഏത് ഇൻ്റർവ്യൂയിൽ വന്നു കഴിഞ്ഞാലും എംജി ശ്രീകുമാർ മോഹൻലാലുമായുള്ള ബന്ധവും, കുടുംബവുമായുള്ള ബന്ധമൊക്കെ പറയാറുണ്ട്. എം. ജി കോളേജിൽ പഠിക്കുമ്പോൾ ഒരു വഴക്കിലൂടെയാണ് നമ്മൾ ആദ്യമായി കണ്ടതെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. പിന്നീട് സിനിമയിൽ വന്ന ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി. മലയാളി പ്രേക്ഷകരുടെ ലാലേട്ടൻ്റെ ഓരോ സിനിമയിലെ പാട്ടുകൾക്കും സുഹൃത്ത് എം ജി യുടെ ശബ്ദത്തിലൂടെ ആരാധകരുടെ മനം കവർന്നു.
അത്രത്തോളം അടുത്തതായിരുന്നു അവരുടെ ശബ്ദവും. ഏതാണ്ട് 4000-ൽ അധികം ഗാനങ്ങൾ ആലപിച്ച ശ്രീകുമാറിൻ്റെ ഹിറ്റ് ഗാനങ്ങളൊക്കെ മോഹൻലാലിൻ്റെ സിനിമയിലുള്ളതായിരുന്നു. പ്രിയ ഗായകൻ എം ജി സോഷ്യൽ മീഡിയയിൽ സജീവമാണ്. തൻ്റെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ ലൈവിലെത്തി പറയുകയും, ഫോട്ടോകൾ വഴി പങ്കുവയ്ക്കാറുമാണ് പതിവ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തൻ്റെ പ്രിയ സുഹൃത്തിനെ കണ്ടതിൻ്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.മോഹൻലാലിൻ്റെ കൂടെയുള്ള
ഷൂട്ടിംഗ് ലൊക്കേഷനിലെ ഫോട്ടോയും താരം പങ്കുവച്ചു. ‘ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എൻ്റെ സ്വന്തം ലാലുവിനെ കണ്ടു. പുതിയ ജിത്തു ജോസഫ് ചിത്രമായ ‘നേര് ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ. ഒരു പാട് സംസാരിക്കുകയും, ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ… ലവ് യൂ ലാലു’ എന്നാണ് തൻ്റെ പ്രിയ സുഹൃത്തായ മോഹൻലാലിനെ കണ്ട വിശേഷം ഗായകൻ എം ജി ശ്രീകുമാർ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി എത്തിയിരിക്കുന്നത്. ലാലേട്ടന് വേണ്ടി പുതിയ ചിത്രത്തിൽ ഒരു പാട്ട് പ്രതീക്ഷിക്കാമോ എന്ന ആരാധകൻ്റെ ചോദ്യത്തിന്, ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന മറുപടി എം ജി നൽകുകയും ചെയ്തു.