പേർസണലായി മകളുടെ വിവാഹം നടത്തി ലാലു അലക്സ്..!! മരുമകന്റെ കൂടെയുള്ള ലാലു അലക്സിന്റെ ഡാൻസ് കണ്ടോ ? Lalu Alex wedding

Lalu Alex wedding : ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ലാലു അലക്സ്. കഴിഞ്ഞ 45 വർഷത്തോളമായി വില്ലനായും, സഹനടനായും, സ്വഭാവ നടനായും, ഹാസ്യ താരമായും ഒക്കെ സിനിമാ ലോകത്തുള്ള ലാലു അലക്സ് നിരവധി തന്റേതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞിട്ടുമുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്ന്

ഇടവേള എടുത്ത താരം പിന്നീട് തിരിച്ചു വരവ് നടത്തിയത് പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിലൂടെ ആയിരുന്നു. ഓൺ സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും ഓഫ് സ്ക്രീനിൽ എന്നും സജീവ സാന്നിധ്യം കൂടിയാണ്. ലാൽ അലക്സ്  തന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് വന്ന ഏറ്റവും പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരത്തിന്റെ ഇളയ മകൾ വിവാഹിതയായതിന്റെ

ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. കല്യാണം കഴിഞ്ഞ് റിസപ്ഷനിലേക്ക് എത്തുന്ന മകൾക്കും മരുമകനുമൊപ്പം ഡാൻസ് കളിച്ച സ്റ്റേജിലേക്ക് എത്തുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ വിശേഷങ്ങൾ ലാലു അലക്സ് മുൻപ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന

ബെറ്റിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് താരത്തിനുള്ളത്. രണ്ട് ആൺമക്കളും ഒരു മകളുമാണ്  അദ്ദേഹത്തിനുള്ളത്. കൂടാതെ ഒരു മകൾ കൂടി താരത്തിനുണ്ടായിരുന്നു വെന്നും,  എന്നാൽ ജനിച്ച് പത്ത് മാസം പ്രായമുള്ളപ്പോൾ ആ കുഞ്ഞു മരിച്ചുവെന്നും. ലാലു അലക്സ് തന്നെ മുൻപ്  വെളിപ്പെടുത്തിയിട്ടുണ്ട്. ഇളയ മകളുടെ വിവാഹ വിശേഷം താരം പങ്കുവെച്ചപ്പോൾ മരി ച്ചുപോയ മകളെ കുറിച്ചുള്ള സങ്കടം ഈ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ കുറിച്ചത്.