പിറന്നാൾ ദിവസം ആ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.!! താരത്തിന് കിട്ടിയ സർപ്രൈസ് കണ്ടോ ? Lakshmi Nakshathra share new happiness

Lakshmi Nakshathra share new happiness : മലയാള ടി വി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര.വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക്‌ എന്ന ഷോയിലൂടെയാണ് തമാശക്ക് ഏറെ പ്രാധാന്യം നൽകുന്ന ഷോയിൽ പങ്കെടുക്കുന്നതെല്ലാം മിനിസ്‌ക്രീൻ താരങ്ങളാണ്. കോമഡി സ്കിറ്റുകളും

ഗെയിം ഷോകളുമെല്ലാം അടങ്ങുന്ന ഷോ ഫസ്റ്റ് സീസണിൽ ടമാർ പഠാർ എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് സ്റ്റാർ മാജിക്‌ ആകുകയായിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്ന ഷോയിൽ പങ്കെടുക്കുന്ന ആർട്ടിസ്റ്റുകളുടെയും മറ്റ് ക്രൂ മെമ്പേഴ്സിന്റെയും ഒത്തൊരുമ തന്നെയാണ് ഈ ഷോയുടെ വിജയം. ഊർജ്ജസ്വലതയോടെ ഈ പ്രോഗ്രാമിനു നേതൃത്വം നൽകുന്ന ലക്ഷ്മിനക്ഷത്ര തന്നെയാണ് ഈ ഷോയുടെ നേടും തൂണും.തൃശൂരിലെ കുറുക്കൻചേരിയിൽ ജനിച്ചു

വളർന്ന ലക്ഷ്മി സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ നിരവധി കലോത്സവങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.മോണോ ആക്ട്, സംഗീത മത്സരങ്ങളിൽ ആണ് താരം പങ്കെടുത്തിരുന്നത്. ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫങ്‌ഷണൽ ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ താരത്തിനൊരു യൂട്യൂബ് ചാനൽ കൂടെയുണ്ട്. ചാനലിലൂടെ നിരവധി വ്ലോഗ്ഗുകളും താരം പങ്ക് വെയ്ക്കാറുണ്ട്. വലിയ സപ്പോർട്ട് ആണ് താരത്തിന്റെ വ്ലോഗ്ഗുകൾക്ക് പ്രേക്ഷകർ നൽകുന്നത്.

ഇപോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ തന്നെ വിഷ് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് താരം. ജീവിതത്തിലേക്ക് ഒരു വർഷം കൂടി തന്നതിന് ദൈവത്തിന് നന്ദി എന്നും എല്ലാവരുടെയും സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾക്ക് നന്ദി എന്നും പറഞ്ഞാണ് ലക്ഷ്മി. കേക്ക് മുറിക്കാൻ നിൽക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയ ഒരു ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രം ആണ് താരം പങ്ക് വെച്ചിരിക്കുന്നത്.