വിമർശിക്കുന്നവർ വിമർശിക്കട്ടെ.!! വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ലക്ഷ്മിനക്ഷത്ര.!! ഇനിയുള്ള യാത്ര മഹിന്ദ്രയുടെ പ്രൌഡിയിൽ; പുതിയ അതിഥിയെ പരിചയപ്പെടുത്തി താരം.!! | Lakshmi Nakshathra bought Mahindra THAR

Lakshmi Nakshathra bought Mahindra THAR: മലയാള ടെലിവിഷൻ അവതാരകരിലെ ഒരു നക്ഷത്രം തന്നെയാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്‌ എന്ന പരിപാടിയിലൂടെയാണ്. തമാശക്ക് ഏറെ പ്രാധാന്യം നൽകുന്ന ഷോയിൽ ഉള്ളതെല്ലാം മിനിസ്‌ക്രീൻ താരങ്ങളാണ്.കോമഡി സ്കിറ്റുകളും ഗെയിം

ഷോകളുമെല്ലാം അടങ്ങുന്ന ഷോ ഫസ്റ്റ് സീസണിൽ ടമാർ പഠാർ എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് സ്റ്റാർ മാജിക്‌ ആകുകയായിരുന്നു. ഊർജ്ജസ്വലതയോടെ ഈ പ്രോഗ്രാമിനു നേതൃത്വം നൽകുന്ന ലക്ഷ്മിനക്ഷത്ര തന്നെയാണ് ഈ ഷോയുടെ നേടും തൂണും. സത്യത്തിൽ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ ഒരു അംഗം പോലെ തന്നെയാണ് ലക്ഷ്മി നക്ഷത്ര. തൃശൂരിലെ കൂർക്കഞ്ചേരിയിൽ ജനിച്ചു

വളർന്ന ലക്ഷ്മി സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ നിരവധി കലോത്സവങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.മോണോ ആക്ട്, സംഗീത മത്സരങ്ങളിൽ ആണ് താരം പങ്കെടുത്തിരുന്നത്. ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫങ്‌ഷണൽ ബിരുദം നേടിയിട്ടുണ്ട്. താരത്തിനൊരു യൂട്യൂബ് ചാനൽ കൂടെയുണ്ട്. ചാനലിലൂടെ നിരവധി വ്ലോഗ്ഗുകളും താരം പങ്ക് വെയ്ക്കാറുണ്ട്. വലിയ

സപ്പോർട്ട് ആണ് താരത്തിന്റെ വ്ലോഗ്ഗുകൾക്ക് പ്രേക്ഷകർ നൽകുന്നത്.ഇപോഴിതാ തന്റെ വീട്ടിലെ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. ആഡംബര വാഹനമായ മഹിന്ദ്ര താർ സ്വന്തമാക്കിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. 11 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് ഇന്ത്യയിൽ മഹിന്ദ്ര താറിന്റെ വില. ബ്ലാക്ക് കളറിൽ ഉള്ള താർ ആണ് ലക്ഷ്മി നക്ഷത്ര സ്വന്തമാക്കിയിരിക്കുന്നത്. എന്റെ ഗ്യാരെജിലെ പുതിയ മെമ്പർ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ചത്.