കുഞ്ഞുങ്ങൾക്ക് കഫംകെട്ട്, പനി, ജലദോഷം ഉണ്ടോ.. ഈ ചെടി വീട്ടിലുണ്ടെങ്കിൽ പേടിക്കണ്ട, ഒറ്റദിവസം കൊണ്ട് മാറ്റിയെടുക്കാം.!!

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്.

പനീക്കൂര്‍ക്ക എന്നതിനു പുറമേ കര്‍പ്പൂര വല്ലി, കഞ്ഞിക്കൂര്‍ക്ക, നവര തുടങ്ങിയ പല പേരുകളും ഇതിനുണ്ട്. പനിക്കൂര്‍ക്കയുടെ ഇലയ്ക്കും ഇതില്‍ നിന്നെടുക്കുന്ന നീരിനും പല തരത്തിലെ ഔഷധ ഗുണങ്ങളുമുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

രാസ്‌നാദി ചൂര്‍ണം പനിക്കൂര്‍ക്കയിലയുടെ നീരില്‍ ചാലിച്ച് നിറുകയില്‍ ഇടുന്നത് കുട്ടികളുടെ ജലദോഷം മാറാന്‍ ഏറെ നല്ലതാണ്. പനി, ജലദോഷം, കഫക്കെട്ട് ഇവ മാറുന്നതിന് ഈ ഇല വാറ്റിയെടുക്കുക. ഇല നല്ലതുപോലെ കഴുകിയതിന് ശേഷം മാത്രം വാട്ടാൻ പാടുള്ളൂ.

വാട്ടിയ ഇലയുടെ നീരെടുത്ത് അതിൽ തേൻ, ചെറിയ കഷ്ണം ഇഞ്ചിയുടെ നീര് ഇവ ചേർത്ത് കുഞ്ഞുങ്ങൾക്ക് കൊടുത്താൽ പനി, കഫക്കെട്ട്, ജലദോഷം ഇവയൊക്കെ മാറിക്കിട്ടും. കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഏറെ ഫലപ്രദമാണ്. credit : Thanima By MansuAkbar