പെട്ടു മോനെ പെട്ടു.!! അപ്പ പെട്ടു; തോൽവികൾ ഏറ്റുവാങ്ങാൻ അച്ഛന്റെ ജീവിതം ഇനിയും ബാക്കി; കുഞ്ഞിമോനും കുഞ്ഞുമക്കളും വീണ്ടും വൈറൽ | kunjimonum kunjimakkalum viral episode 60

kunjimonum kunjimakkalum viral episode 60 : സോഷ്യൽ മീഡിയയിലെ പ്രശസ്ത താരങ്ങളായ കുഞ്ഞുമോന്റെയും മക്കളുടെയും വീഡിയോ വീണ്ടും വൈറലാകുന്നു. ഈ ഇടയ്ക്ക് ഒരുപാട് പൊതു ശ്രദ്ധ പിടിച്ചുവെക്കാൻ ഇവരെക്കൊണ്ട് സാധിച്ചു. പുതുമയുള്ള കണ്ടന്റ് കൊണ്ടും ശൈലിയിലെ ലാളിത്യം കൊണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരുപാട് സൃഷ്ടിക്കാൻ ഇവരെ കൊണ്ട് സാധിച്ചു. അതുപോലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വയറിലായി കൊണ്ടിരിക്കുന്നത്.

ഇതിനോടകം ഒരുപാട് വ്യൂസും ലൈക്ക്സും വീഡിയോ സ്വരൂപിച്ചു. കുഞ്ഞുമോനും മക്കളും എന്ന പ്രശസ്ത ഇൻസ്റ്റഗ്രാം ഹാൻഡിൽ കൂടെ തന്നെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ഇവരുടെ ഇടയിൽ വലിയ ആരാധനവൃന്ദം ഉള്ള അക്കു തന്നെയാണ് ഈ വീഡിയോയിലേയും പ്രധാന കഥാപാത്രം. അക്കു വിന്റെ തഗിനു മുന്നിൽ തോൽക്കാനേ അപ്പയ്ക്ക് സമയമുള്ളൂ. അക്കു വിന്റെ ഫാൻസിനും ഇഷ്ടം ഈ തഗ് തന്നെ. എന്നെ പഠിപ്പിക്കുന്ന ടീച്ചർക്ക് അപ്പയെ അറിയാമെന്നു പറയുമ്പോൾ

അപ്പൻ കുറച്ചു പൊങ്ങി പോയി. ചിലപ്പോൾ അത് തന്റെ കൂടെ പഠിച്ച ലിനി ആകാമെന്നും പണ്ട് തൊട്ടേ അവൾക്കെന്നോടൊരു നോട്ടമുള്ളതായും അപ്പൻ ചുമ്മാ അടിക്കുന്നു. തള്ള് മനസിലാക്കി അക്കു അപ്പനിട്ട് നല്ല പണി കൊടുക്കുന്നു. ഇന്നലെ അക്കു ഐ ലവ് യു പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞത്രേ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല നിന്റെ അപ്പനേം അമ്മയേം പറഞ്ഞാൽ മതിയല്ലോ എന്ന്. ഇത് കേട്ട് അപ്പൻ ആകെ ചൂളി പോകുന്നു. അപ്പനെ തളർത്തുന്നത് ഇത് ആദ്യമായിട്ടല്ല. എങ്കിലും കാണാൻ

നല്ല രസമാണ്. അപ്പന്റെ തള്ള് ഒരു രക്ഷേം ഇല്ല… പണ്ട് ഇങ്ങേർ ഇങ്ങനെ ഒന്നും ആയിരുന്നില്ലത്രെ എന്നും നല്ല നീളവും ഗ്ലാമറും ഉണ്ടായിരുന്നത്രെ… ഇതിനെയും നമ്മുടെ അക്കു സമർത്ഥമായി നേരിടുന്നു. പിന്നെന്ത് പറ്റി അപ്പന്റെ തലയിൽ വല്ല ചക്കയും വീണോ എന്ന് ചോദിക്കുന്നു. അപ്പോൾ വീണ്ടും അപ്പന്റെ സൽമാൻ ഖാൻ പരിവേഷം അഴിഞ്ഞു വീഴുന്നു. എന്ത് തന്നെ ആയാലും കോമഡി കൊണ്ടും പുതുമ കൊണ്ടും താഴെ വീഴാതെ അടിക്കടി റീച് കൂടുന്ന കലാകാരന്മാരായി കഴിഞ്ഞിരിക്കുന്നു ഇരുവരും.