ണ മ്മളാ ണാ രാ വോ..!! എന്റാ മോനെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി; ! കാട്ടുമാക്കാനായി അക്കുവിന്റെ കുഞ്ഞു മോൻ അപ്പ | Kunjimonnum Kunjimakkalum Episode 70 viral video

Kunjimonnum Kunjimakkalum Episode 70 viral video ആറാം തമ്പുരാനിൽ മോഹൻലാലിന്റെ ഒരു കിടിലൻ എൻട്രി സീനുണ്ട്. ആരാധക ലക്ഷങ്ങളെ ഇന്നും കിടിലം കൊള്ളിക്കുന്ന ഒരു രംഗം. അവിടെ നായിക ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആയുള്ള സ്റ്റൈലൻ ഒരു സംസാരവും ഉണ്ട്. കോവിലകത്തേക്ക് കയറിവരുന്ന തമ്പുരാനോട് താനാരാണാവോ എന്ന് ചോദിക്കുന്ന മാസ്മരിക രംഗം. ഈ രംഗം തങ്ങളുടെ രീതിയിൽ ഒന്ന്

റീക്രീറ്റ് ചെയ്യാൻ നോക്കുകയാണ് ഇവിടെ കുഞ്ഞുമോനും മക്കളും. കുഞ്ഞുമോനെയും മക്കളെയും ഇനി ആദ്യം മുതൽ പരിചയപ്പെടുത്തി തരേണ്ട കാര്യമൊന്നുമില്ല. അത്രത്തോളം ഫാൻസും റിച്ചുവാണ് ദിവസം പ്രതി ഇവർ വാങ്ങി കൂട്ടുന്നത്. അച്ഛൻ നീളൻ മുടി ഫിറ്റ് ചെയ്തു വീട്ടിലേക്ക് കയറി വരുന്നവളരെ രസകരമാണ്. ആരോ വരുന്നത് കണ്ടു അന്തംവിട്ട് വായും പൊളിച്ച് മകൾ അക്കു തന്റെ ഇത്തിരി പോന്ന സൈക്കിളും ഓടിച്ചു വരുന്നത് കാണാൻ അതിലേറെ തമാശ. അച്ഛനെ കണ്ടു

മനസ്സിലാകാതെ അക്കു താനാരാണാലാവോ എന്ന് ചോദിക്കുന്നു. ഇത് ആരിലും ഒരു ചിരി വിടർത്തും. ഇത്തിരി പോന്ന കുഞ്ഞ് അക്കുവിന് ഓരോ വാക്കുകളും ഉച്ചരിക്കുമ്പോൾ ഇത്തരം കുഞ്ഞു കുഞ്ഞു പിഴവുകൾ സംഭവിക്കുന്നത് സാധാരണമാണ്. ഇതാണ് അക്കുവിന്റെ ഹൈലൈറ്റ് താനും. പിന്നീട് അത് തിരിച്ച് തിരുത്തി പറഞ്ഞുകൊണ്ട് താനാരാണാവോ എന്ന് സ്വന്തം അപ്പനോട് ചോദിക്കുന്നു. ഇത് ഞാനാണ് നിന്റെ അച്ഛനാന്ന് പറയുമ്പോൾ അയ്യോ കാട്ടുമാക്കാൻ എന്നെ പിടിക്കാൻ വരുന്നേ എന്ന് പറഞ്ഞു അക്കു ഓടുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. ഇങ്ങനെ പല സിനിമാരംഗങ്ങൾ പലവരും റീക്രീയേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നുകിൽ അതുപോലെയോ അതിന്റെ നേർ പകർപ്പോ ആയിരിക്കും.

എന്നാൽ കുഞ്ഞുമോന്റെയും മക്കളുടെയും വീഡിയോയ്ക്ക് തങ്ങളുടേതായ ചില സിഗ്നേച്ചർ സാധനങ്ങൾ കൂടി ആഡ് ചെയ്തിട്ടാണ് അവർ ഇറക്കാറ്. തങ്ങളുടെ സ്വന്തം ചാനലായ കുഞ്ഞുമോനും മക്കളും എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലൂടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനോടകം വളരെയധികം വ്യൂസും ലൈക്സും വീഡിയോ സ്വന്തമാക്കി. കമൻസിൽ മൊത്തം അക്കൂ ഫാൻസ് ആണ്. കുട്ടിയെ പ്രോത്സാഹിപ്പിച്ചും സന്തോഷിപ്പിച്ചും സ്നേഹിച്ചും ഉള്ള കമന്റുകൾ ആണ് മുഴുവൻ. കൗമാരക്കാർ മുതൽ മുതിർന്നവർ വരെകുഞ്ഞിന് അക്കുവിന്റെ ഫാൻസ് ആണ്.

ഇതിനോടകം ഈ ചെറിയ വയസ്സിൽ വളരെയധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ അക്കുവിനെ കഴിഞ്ഞു. അക്കുവിന്റെ പാട്ടും തമാശകളും കുഞ്ഞു കുഞ്ഞു വർത്തമാനവും കേൾക്കാൻ സാമൂഹിക മാധ്യമങ്ങൾ കാത്തിരിക്കുകയാണ്. അക്കു മാത്രമല്ല വേറെയും രണ്ട് മിടുക്കികൾ സാധാരണ കുഞ്ഞുമോന്റെ മക്കളുടെയും വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബം മുഴുവൻ അടിപൊളി ആണെന്ന് കൂടി പറയട്ടെ. എന്തായാലും മോഹൻലാലിന്റെയും മഞ്ജു വാര്യരുടെയും ലെജൻഡ്രി സിനിമാരംഗം രസകരമാക്കി തങ്ങളുടെ ശൈലിയിലൂടെ പറഞ്ഞത് വീഡിയോയ്ക്ക് മാറ്റുകൂട്ടുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ കോമഡി വർക്കൗട്ട് ആക്കാനും സമയത്തിനനുസരിച്ച് അത് ക്രമീകരിക്കാനും ഈ മിടുക്കിക്ക് അറിയാം. കുടുംബം മുഴുവൻ കലാകാരൻ ആണെന്ന് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടറിഞ്ഞ അച്ഛനെയും അഭിനന്ദിക്കണം. ഈ കൊച്ചു കുടുംബത്തിന് ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ഈ വീഡിയോ ഒരുപക്ഷേ വഴിയായിരിക്കും.