രോഹിത്തും സുമിത്രയും വേർപിരിയുന്നു.!! ഇനി സിദ്ധാർഥ് സുമിത്ര സംഗമം; ശ്രീനിലയത്തെ ഞെട്ടിച്ച് രോഹിത് | Kudumbavilakku today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധുവിനെ സുമിത്ര താങ്ങി എടുക്കുന്നത് കണ്ട് ദേഷ്യപ്പെട്ട രോഹിത്ത് റൂമിൽ പോയപ്പോൾ, റൂമിലേക്ക് വന്ന പൂജയോട് വഴക്കിടുന്ന രോഹിത്തിനെയാണ് കാണുന്നത്. സുമിത്രയോടുള്ള

ദേഷ്യം പൂജയോട് തീർക്കുകയായിരുന്നു രോഹിത്ത്. മ്യൂസിക് ട്രൂപ്പിൽ പോയ പ്രതീഷ് രാത്രി വൈകിയാണ് വന്നത്. വന്നപ്പോൾ സുമിത്ര സിദ്ധാർത്ഥിൻ്റെ അവസ്ഥകളെക്കുറിച്ച് പറഞ്ഞ് പ്രതീഷിനെ വഴക്കു പറയുകയായിരുന്നു. പ്രതീഷ് ഉടൻ തന്നെ സിദ്ധാർത്ഥിൻ്റെ മുറിയിൽ പോയി. പൂജയെ വഴക്കു പറഞ്ഞതോർത്തപ്പോൾ രോഹിത്ത് പൂജയുടെ മുറിയിൽ വന്നു. പൂജയോട് ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിന്

പറഞ്ഞു പോയതാണെന്നും, അതൊക്കെ മറക്കാനും പറയുകയാണ് രോഹിത്ത്. എൻ്റെ അച്ഛൻ ഇങ്ങനെ അല്ലെന്നും എന്താണ് അച്ഛന് സംഭവിച്ചതെന്നും പറയുകയാണ് പൂജ. രോഹിത്ത് മകളോട് ഒന്നും പറയുന്നില്ല. പൂജയുടെ വിഷമം മാറിയപ്പോൾ രോഹിത്ത് ഇറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ തന്നെ രോഹിത്ത് വിവേകിനോട് തൻ്റെ വിഷമങ്ങൾ പറയുകയായിരുന്നു. മകളെ നീ വഴക്കു പറയാൻ പാടിലായിരുന്നെന്ന്

പറയുകയാണ് വിവേക്. പക്ഷേ, നിങ്ങൾക്ക് സമാധാനം കിട്ടണമെങ്കിൽ നിങ്ങൾ ആ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്നും, അതിനു വേണ്ടി സിദ്ധാർത്ഥ് നടക്കുന്നതു വരെ നീ കാത്തു നിൽക്കണമെന്ന് പറയുകയാണ് വിവേക്. അല്ലെങ്കിൽ സിദ്ധാർത്ഥിനോട് സുമിത്രയ്ക്ക് സഹതാപം തുടങ്ങിയതിനാൽ പിന്നീട് അത് സ്നേഹത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും പറയുന്നു. എന്നാൽ സുമിത്രയുടെ സ്നേഹം പങ്കുവയ്ക്കുന്നത് കേട്ടപ്പോൾ രോഹിത്തിന് ദേഷ്യം വരികയായിരുന്നു. Kudumbavilakku today latest episode