രോഹിതും സുമിത്രയും തമ്മിൽ തെറ്റുന്നു.!! സിദ്ധുവിനെ ഇറക്കിവിടുമെന്ന് അച്ചാച്ചന് രോഹിതിന് വാക്ക് കൊടുക്കുന്നു Kudumbavilakku today latest episode

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബത്തിൽ ഇന്നലെ വ്യത്യസ്തമായ ഒരു സംഭവമാണ് നടന്നത്. സുമിത്രയോട് നമ്മൾ ഈ വീട്ടിൽ നിൽക്കാൻ പാടില്ലെന്ന കാര്യം അറിയിക്കുകയായിരുന്നു രോഹിത്ത്. തനിക്ക് അച്ഛൻ എഴുതിത്തന്ന ശ്രീനിലയം തിരിച്ചു നൽകണമെന്നും, നമ്മൾ ഈ വീട്ടിൽ താമസിക്കാൻ പാടില്ലെന്നും, നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാമെന്നും

പറയുകയാണ് രോഹിത്. തനിക്ക് പ്രശ്നമില്ലെന്നും, പക്ഷേ അച്ഛനോട് രോഹിത്ത് തന്നെ ഈ കാര്യം പറഞ്ഞ് മനസിലാപ്പിക്കണമെന്ന് പറയുകയാണ് സുമിത്ര. പിന്നീട് രോഹിത് ശിവദാസമേനോനോട് ഇക്കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങൾ ഈ വീട്ടിൽ നിന്ന് എൻ്റെ വീട്ടിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുവെന്നും, കൂടാതെ അച്ഛൻ ഇഷ്ടദാനമായി നൽകിയ ഈ വീട് സുമിത്ര തിരികെ നൽകുന്നുവെന്നും രോഹിത്ത്

ശിവദാസമേനോനോട് പറഞ്ഞു. ഇത് കേട്ട ശിവദാസമേനോൻ കരയുകയായിരുന്നു. സിദ്ധുവാണ് പ്രശ്നമെങ്കിൽ അവൻ്റെ രോഗം പെട്ടെന്ന് തന്നെ ഭേദമായശേഷം അവൻ വീട്ടിൽ നിന്നും പോകും എന്നു പറഞ്ഞു കരഞ്ഞു കൊണ്ടു പോവുകയാണ് ശിവദാസമേനോൻ. ഇതൊക്കെ വീൽചെയറിലിരുന്ന് സിദ്ദു കേൾക്കുന്നുണ്ടായിരുന്നു. രോഹിത് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. രോഹിത്തിൻ്റെ പിറകെ സുമിത്രയും റൂമിലേക്ക്

പോവുകയായിരുന്നു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് സുമിത്ര എല്ലാം ക്ലീനാക്കി വയ്ക്കുകയായിരുന്നു. സിദ്ധാർത്ഥ് റൂമിലിരുന്ന് അച്ഛൻ പറഞ്ഞതോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച സിദ്ധാർത്ഥ് താഴെ വീഴുകയായിരുന്നു. താഴെ വീഴുന്ന ഒച്ച കേട്ട് റൂമിലേക്ക് പോവുകയായിരുന്ന സുമിത്ര വന്നു നോക്കുമ്പോൾ സിദ്ധാർത്ഥ് നിലത്ത് കിടക്കുന്നതാണ് കാണുന്നത്. സുമിത്രയുടെ ശബ്ദം കേട്ട് ഓടിയെത്തിയ രോഹിത്ത് കാണുന്നത് സിദ്ധുവിനെ ചേർത്ത് പിടിച്ച് വീൽ ചെയറിൽ ഇരുത്തുന്നതാണ്. Kudumbavilakku today latest episode