സച്ചിന്റെ ചതി തിരിച്ചറിഞ്ഞ ശീതൾ സുമിത്രക്ക് അരികിൽ എത്തുന്നു..!! ശീതളിനെ ഉപദ്രവിച്ച സച്ചിനെ പഞ്ഞിക്കിട്ട് സിദ്ധാർഥ് | Kudumbavilakku today latest episode

Kudumbavilakku today latest episode: കുടുംബവിളക്ക് കൂടുതൽ നിർണ്ണായക മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. സിദ്ധാർഥ് പറയുന്നത് കേട്ടാൽ താൻ ശ്രീനിലയും തട്ടിയെടുത്തതാണെന്ന് തോന്നുമല്ലോ എന്ന് പരമശിവം രഞ്ജിതയോട് പറയുന്നുണ്ട് ഇത് കേട്ട് വന്ന സുമിത്ര അത് തന്നെയാണ് സത്യം എന്നും ശ്രീനിലയം നിങ്ങൾ തട്ടിയെടുത്തതാണെന്നും അത് തിരിച്ചു പിടിക്കാൻ

ഏതറ്റം വരെ വേണമെങ്കിലും ഞാൻ പോകുമെന്നും പറഞ്ഞു. കൂടാതെ അനധികൃതമായി തട്ടിയെടുത്തതിനൊന്നും നീതിക്കും ന്യായതിനും മുന്നിൽ അധികം ആയുസ്സില്ലെന്നും സുമിത്ര രഞ്ജിതയെ കൊള്ളിച്ചു കൊണ്ട് പറയുന്നുണ്ട്. ഇത് കേട്ട് കലി കയറിയ രഞ്ജിത സുമിത്രയോട് ദേഷ്യപ്പെടുകയും ചെയ്തു. ദീപു പറയുന്നത് എല്ലാം കേട്ട് ഹൃദയം നുറുങ്ങുന്ന വേദനയിൽ ഇരിക്കുകയാണ് പൂജ. അപ്പുവിന്റെ മനസ്സിൽ

തനിക്ക് പകരം മറ്റൊരു പെണ്ണാണ് ഉള്ളതെന്ന കാര്യം കേട്ട് തകർന്ന് പോകുകയാണ് പൂജ. പങ്കജിന്റെ വാക്ക് കേട്ട് താൻ തന്റെ മകനോട് പോലും ചെയ്യുന്നത് ക്രൂരതയാണല്ലോ എന്നോർത്തു കുറ്റബോധം കൊണ്ട് നീറി പുകയുകയാണ് ദീപു. നീ പറയുന്നത് എല്ലാം ചെയ്യാൻ എനിക്ക് കഴിയില്ല എന്നും ദീപു പങ്കജിനോട് പറയുന്നുണ്ട്. എന്നാൽ ഇതിനേക്കാൾ വലിയ പണികൾ ചെയ്യാൻ മാത്രം ഉള്ള തുക ദീപു തന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്

എന്നും അത് കൊണ്ട് പറയുന്ന പണിയൊക്കെ ചെയ്യേണ്ടി വരും എന്നും പങ്കജ് ദീപുവിനോട് പറഞ്ഞു. അതെ സമയം ഒരുപാട് രഹസ്യങ്ങൾ അടങ്ങിയ രോഹിത്തിന്റെ ഡയറി കണ്ട് പിടിക്കാൻ സരസ്വതി അമ്മയിലൂടെ ഒരു ശ്രമം നടത്തുകയാണ് അരവിന്ദൻ. സരസ്വതിയമ്മ സുമിത്രയോട് നേരിട്ട് ചോദിക്കുകയാണ് സുമിത്രയ്ക്കെതിരെ ഇവിടെ പല പദ്ധതികളും നടക്കുന്നുണ്ട് എന്നും അത് കൊണ്ട് തന്നെ എത്രയും വേഗം ആ ഡയറി എവിടെയാണെന്ന് പറയണമെന്നും സരസ്വതിയമ്മ സുമിത്രയോട് ആവശ്യപ്പെട്ടു.