സുമിത്രയും അനന്യയും കണ്ട് മുട്ടുന്നു..!! അനന്യയെ അമ്പലത്തിൽ വച്ച് കണ്ട സരസ്വതിയമ്മ സുമിത്ര ജീവനോടെ ഉണ്ടെന്ന രഹസ്യം പറയുന്നു | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. കാണുന്നത് വിശ്വനാഥനെയും അനിരുദ്ധിനെയുമാണ്. ഞാനിവിടെ വന്നത് അനന്യയുടെ അമ്മയ്ക്ക് ഇഷ്ടമായില്ലെന്നും, എന്നെയും സ്വര മോളെയും അമ്മയ്ക്ക് ഇഷ്ടമല്ലെന്നും പറയുകയാണ് അനിരുദ്ധ്. എന്നാൽ സ്വരമോളെേ

പ്രേമ ഇഷ്ടപ്പെടാതിരിക്കാൻ കാരണം ഉണ്ടല്ലോ എന്നും, അവളുടെ ശരിയായ കൊച്ചുമകൾ അല്ലല്ലോയെന്ന കാര്യം പറയുന്നു. ആ കാര്യം ഒരിക്കലും സ്വര അറിയാൻ പാടില്ല എന്നാണ് അനിരുദ്ധ് പറയുന്നത്. അനന്യയുടെയും എൻ്റെയും സ്വന്തം മകളല്ല സ്വരമോൾ എന്ന രഹസ്യം ജീവിതകാലം മുഴുവൻ മറച്ചു വെക്കണം എന്നാണ് അനിരുദ്ധ് പറയുന്നത്. പിന്നീട് കാണുന്നത് സ്വര മോളെ കാണാതെ

അമ്പലത്തിൽ നിന്നും അനന്യയും പ്രേമയും തിരക്കുന്നതാണ്. അപ്പോഴാണ് സുമിത്രയും പൂജയും കൂടി സരസ്വതി അമ്മ ഇരുന്ന സ്ഥലത്ത് കാണാത്തതിനാൽ, എവിടെ പോയെന്ന് അന്വേഷിക്കുന്നത്. പൂജ ഞാൻ പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞ് പോവുകയാണ്. പിന്നെ സുമിത്ര അവിടെ ഇരുന്നപ്പോൾ സ്വരമോൾ അതിലെ പോകുന്നത് കണ്ടു. ഉടൻതന്നെ സ്വരമോളെയെന്ന് സുമിത്ര വിളിക്കുകയും അടുത്തേക്ക് ഓടി

വരികയും ചെയ്തു. പിന്നീട് പല കാര്യങ്ങളും പറഞ്ഞു. മമ്മിയും ഡാഡിയും വന്നിട്ടുണ്ടെന്നും, മമ്മിയുടെയും അമ്മൂമ്മയുടെയും കൂടെയാണ് അമ്പലത്തിൽ വന്നത് എന്നും പറഞ്ഞു. എന്നെ കാണാതെ അവർ അന്വേഷിക്കുന്നുണ്ടാവും എന്നും സ്വരമോൾ പറയുകയാണ്. അപ്പോഴാണ് പ്രേമയും അനന്യയും കൂടി കുഞ്ഞിനെ അന്വേഷിച്ചു നടക്കുന്നത്. പെട്ടെന്ന് സരസ്വതി അമ്മ അനന്യയെ കാണുകയാണ്. ഉടൻതന്നെ അനന്യയുടെ കൈ പിടിക്കുകയാണ്. മോളെ എന്ന് സരസ്വതിഅമ്മ വിളിച്ചപ്പോൾ, അച്ഛമേ എന്ന് അനന്യയും വിളിച്ചു. ഇത് കണ്ട് പ്രേമയ്ക്ക് ദേഷ്യം പിടിച്ചു. നിങ്ങളുടെ കുടുംബവുമായി നമുക്ക് ഒരു ബന്ധവുമില്ലെന്നും, അനിരുദ്ധ് എവിടെയാണെന്ന് അറിയില്ല എന്നും പറഞ്ഞു. പിന്നീട് അനന്യയെയും കൂട്ടി പ്രേമ പോവുകയാണ്. അപ്പോഴാണ് സ്വര മോൾ നടന്നുവരുന്നത് കാണുന്നത്.