പ്രേമയെ പഞ്ഞിക്കിട്ട് അനന്യ.!! സരസ്വതിയമ്മയുടെ കള്ളത്തരം കയ്യോടെ പിടികൂടി പടിക്കുപുറത്താക്കി സുമിത്ര | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര സരസ്വതിയമ്മയോട് അമ്മയാണോ വക്കീലിനെ വിളിച്ച കാര്യമൊക്കെ രഞ്ജിതയോട് പറഞ്ഞതെന്ന് ചോദിക്കുന്നതാണ്. എന്നാൽ എല്ലാത്തിനും കളവ് പറയുകയാണ് സരസ്വതിയമ്മ. എന്നാൽ സുമിത്ര സംശയമില്ലാത്ത

രീതിയിൽ പെരുമാറിയപ്പോൾ, സരസ്വതിയമ്മയ്ക്ക് ആശ്വാസമായി.പിന്നീട് കാണുന്നത്, അനിരുദ്ധ് വിശ്വനാഥമേനോനോട് പലതും പറയുന്നതാണ്. അപ്പോഴാണ് പ്രേമ വരുന്നത്. ഞാൻ പോകുമ്പോൾ അനന്യയെയും, മോളെയും കൊണ്ടു പോകുമെന്ന് പറയുകയാണ്. ഇതൊക്കെ കേൾക്കുമ്പോൾ പ്രേമയ്ക്ക് ദേഷ്യം വരികയാണ്. വിശ്വനാഥനോട് ഞാൻ വിചാരിച്ചതേ നടക്കു എന്നും, അതേ നടക്കാൻ പാടുള്ളൂ എന്ന്

പറയുകയാണ് പ്രേമ. പിന്നീട് കാണുന്നത് സരസ്വതി അമ്മ രഞ്ജിത തന്ന സാരിയൊക്കെ നോക്കുകയാണ്. അതിന് ശേഷം രഞ്ജിത കൊടുത്ത പണം ബാങ്കിൽ ഇടാൻ വേണ്ടി എടുത്ത് നോക്കുമ്പോഴാണ് സുമിത്ര വരുന്നത്. കൈയിലുള്ള പണം കണ്ട് ഇതെവിടെ നിന്നാണ് കിട്ടിയതെന്ന് ചോദിച്ചപ്പോൾ, അത് എൻ്റെ സമ്പാദ്യമാണെന്നാണ് സരസ്വതിഅമ്മ പറയുന്നത്. പിന്നീട് കാണുന്നത് രഞ്ജിതയും അരവിന്ദും വീട്ടിൽ വരുന്നതാണ്. പങ്കജ് അവിടെ ഇരുന്ന് പലതും

ആലോചിക്കുമ്പോഴാണ്, രഞ്ജിത വന്ന് മറ്റന്നാൾ പങ്കജിൻ്റെ ബർത്ത്ഡേ ആണെന്നും, അത് ഗംഭീരമായി ആഘോഷിക്കാൻ ഞാൻ റോയൽ റിസോർട്ട് ബുക്ക് ചെയ്തെന്ന് പറയുകയാണ്. പങ്കജിനോട് വേണ്ടപ്പെട്ടവരെ ക്ഷണിക്കാൻ പറയുകയും, പങ്കജിന് വലിയ സന്തോഷമാവുകയും ചെയ്തു. പിന്നീട് കാണുന്നത് പൂജയോട് സരസ്വതി പലതും പറയുന്നതാണ്. വക്കീൽ വിളിച്ച കാര്യം പറഞ്ഞെന്ന് പറഞ്ഞ് സുമിത്ര എന്നെ ഒരു പാട് വഴക്ക് പറഞ്ഞെന്നും, ഈ കാര്യം പങ്കജിനോട് പറഞ്ഞത് നീയല്ലേ എന്നാണ് പൂജയോട് പറയുന്നത്. പൂജ ഞാനല്ല എന്നു പറഞ്ഞപ്പോൾ, നീ തന്നെയാണെന്ന് പറഞ്ഞ് വഴക്ക് പറയുകയാണ് സരസ്വതിയമ്മ.