നാട്ടിലെത്തി പച്ചയായ സത്യങ്ങൾ തിരിച്ചറിഞ്ഞ് അനിരുദ്ധ് ശത്രുക്കളെ പിടികൂടുന്നു.!! രതീഷിനെ കുറിച്ചുള്ള ആ രഹസ്യം പുറത്തുവരുന്നു | Kudumbavilakku today latest episode

Kudumbavilakku today latest episode: എപ്പിസോഡ് അവസാനിക്കുമ്പോൾ ശീതൾ സച്ചിനെ കൂട്ടാതെ വീട്ടിൽവരികയും അതിനെപ്പറ്റി സുമിത്ര ചോദിക്കുകയും, ഇങ്ങനെയൊരു കുടുംബജീവിതം എന്തിനാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും, നിനക്ക് ഈ ബന്ധം ഉപേക്ഷിച്ചു കൂടെ എന്ന് സുമിത്ര പറഞ്ഞപ്പോൾ, സുമിത്രയോട് ദേഷ്യപ്പെട്ട് വിഷമത്തോടെ പുറത്തേക്ക് പോവുകയാണ്. പിന്നീട് സുമിത്ര

മോളുടെ അവസ്ഥയോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. അപ്പോഴാണ് ദീപു വീട്ടിലേക്ക് വരുന്നത്. എനിക്ക് പണത്തിന് ആവശ്യമുണ്ടെന്നും, ഇന്നുതന്നെ പണം വേണമെന്നും പറയുകയാണ്. എന്നാൽ രഞ്ജിത പണം കൊടുക്കാൻ തയ്യാറാകാതെ നിന്നപ്പോൾ ദീപു അനിരുദ്ധ് നാട്ടിലെത്തി വിവരം അറിയിക്കുകയാണ്. ഇനി അനുരുദ്ധ് സുമിത്ര ജീവനോടെയുണ്ട് എന്ന്

അറിഞ്ഞാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും, ഇതിനൊക്കെ കാരണം രഞ്ജിതയാണെന്ന് ഞാൻ പറയുമെന്നും പറയുകയാണ് ദീപു. ഇത് കേട്ട രഞ്ജിത അനിരുദ്ധ് ഒരിക്കലും ഇത് അറിയാൻ പാടില്ലയെന്നും, തനിക്ക് ഞാൻ എത്ര പണം വേണമെങ്കിലും തരാം എന്നു പറയുകയാണ്. രഞ്ജിത എൻ്റെ കൈയ്യിലിപ്പോൾ 2 ലക്ഷം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് രണ്ട് ലക്ഷം കൊടുത്തത് അയക്കുകയാണ്. അപ്പോഴാണ് അരവിന്ദ്

വീട്ടിലേക്ക് വരുന്നത്. ദീപു പോകുന്നതുകൊണ്ട് ചോദിച്ചപ്പോൾ അനിരുദ്ധ് നാട്ടിൽ വന്നിട്ടുണ്ടെന്നും, നമുക്ക് അവൻ്റെ വരവ് വലിയ തലവേദന ആണെന്നും, സുമിത്ര ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ വലിയ പ്രശ്നമാവുമെന്നും പറയുകയാണ്. അനിരുദ്ധിൻ്റെ പേര് പറഞ്ഞ് എൻ്റെ കൈയിൽ നിന്ന് പണം വാങ്ങി പോവുകയാണ് ദീപു ചെയ്തതെന്നും, അതിനാൽ ദീപു ഇനി അധികകാലം ജീവിക്കാൻ പാടില്ലെന്ന് പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് പൂജയെയാണ്. അപ്പു പൂജയെ കൂട്ടാൻ വരുമെന്ന് അറിയാവുന്ന പങ്കജ് പൂജയ്ക്ക് കൂടുതൽ വർക്ക് കൊടുക്കുകയാണ്. നീ അങ്ങനെ അപ്പുവിൻ്റെ കൂടെ പോകേണ്ടെന്ന് മനസിൻ പറയുകയാണ് പങ്കജ്.