കുടുംബവിളക്കിൽ നിർണായക വഴിത്തിരുവുമായി ആ സ്ത്രീ എത്തുന്നു.!! സുമിത്ര ലക്ഷ്യത്തിനരികെ; ഞെട്ടിക്കുന്ന ആ സത്യം പുറത്ത് | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പ്രേമയും വിശ്വനാഥനും പലതും സംസാരിക്കുന്നതായിരുന്നു. നീ എന്തിനാണ് അവരെ വേർപിരിക്കാൻ നോക്കുന്നതെന്ന് വിശ്വനാഥൻ പറഞ്ഞപ്പോൾ, നിങ്ങൾ എന്താണ്

പറഞ്ഞതെന്നും, ഇനി അവനുമായി ഒരു ബന്ധം നമുക്ക് വേണ്ടെന്ന് പറയുകയാണ് പ്രേമ. അപ്പോഴാണ് പ്രേമയുടെ കൈയിലുണ്ടായിരുന്ന കപ്പിൽ വന്ന് ഒരു ബോൾ തട്ടി കപ്പ് താഴെ വീണ് പൊട്ടുന്നത്. സ്വരമോൾ മുകളിൽ നിന്ന് കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോൾ തെറിച്ച് വന്നതായിരുന്നു. ബോളിൻ്റെ പിറകെ പേടിച്ച് കൊണ്ട് വന്ന സ്വര മോളെ കണ്ട് പ്രേമയ്ക്ക് ദേഷ്യം അടക്കാനായില്ല. എന്താടീ നീ കാണിച്ചതെന്ന് പറഞ്ഞ്

സ്വരമോളെ അടിക്കാൻ ഒരുങ്ങുമ്പോഴാണ്, അനന്യ വന്ന് കൈ പിടിക്കുകയായിരുന്നു. അമ്മയ്ക്ക് ഇവളെ അടിക്കാൻ എന്താണ് അവകാശമെന്നും, ഈ കുഞ്ഞ് നിങ്ങളുടെ കൊച്ചു മോൾ ആണോ എന്ന് ചോദിക്കുമ്പോൾ, സ്വരമോൾ അടുത്ത് നിൽക്കുന്നത് ഓർത്തില്ല. സ്വരമോൾ കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടിപ്പോയി. പിറകെ അനന്യയും പോയി. പിന്നീട് കാണുന്നത് സുമിത്രയെ വക്കീൽ വിളിക്കുന്നതാണ്. വക്കീൽ കാറിൽ എവിടെയോ

പോവുകയായിരുന്നു. വീട്ടിലുള്ള സുമിത്ര സംസാരിക്കുന്നത് ഒളിഞ്ഞ് നിന്ന് സരസ്വതിയമ്മ കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ രഞ്ജിതയെ കാര്യങ്ങൾ അറിയിക്കുകയാണ് സരസ്വതിയമ്മ. സുമിത്രയെ വക്കീൽ വിളിച്ച കാര്യവും, അവർ ഇന്ന് മീറ്റ് ചെയ്യുമെന്ന് പറഞ്ഞതും, അറിഞ്ഞ രഞ്ജിത ഉടൻ തന്നെ അരവിന്ദിനെയും കൂട്ടി വക്കീലിൻ്റെ വീട്ടിൽ പോവുകയാണ്. പിന്നീട് സ്വര മോൾ, ഞാൻ നിങ്ങളുടെ മോളല്ലല്ലോ എന്ന് ഏങ്ങി കരഞ്ഞുകൊണ്ട് പറയുകയാണ്.ഉത് കേട്ട അനന്യ, ഞാൻ അമ്മൂമ്മയെ ദേഷ്യം പിടിക്കാൻ പറഞ്ഞതാണെന്ന് പറയുകയാണ്.