പങ്കജിനെ കൊണ്ട് പൂജയെ വിവാഹം കഴിപ്പിക്കാനൊരുങ്ങി രഞ്ജിത.!! രഞ്ജിത നേടിയെടുത്ത സകലതും നഷ്ടപ്പെടുത്തി സുമിത്ര | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ വിജയം നേടിയ പരമ്പരകളിൽ ഒന്നായ കുടുംബവിളക്ക് രണ്ടാം ഭാഗമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് വന്നതിൻ്റെ ടെൻഷനായിരുന്നു അനന്യയ്ക്ക്. സ്വരമോളെ നഷ്ടപ്പെടുമോ എന്ന

ചിന്തയിൽ വിഷമിച്ച് നിൽക്കുന്ന അനന്യയോട് നീ കുറച്ച് സമാധാനത്തോടെ ഇരിക്കണം എന്ന് പറയുകയും, എന്നാൽ പ്രതീഷ് കൂട്ടിക്കൊണ്ടു പോകാനാണ് തീരുമാനം എങ്കിൽ ഞാൻ അപ്പോൾ ജീവൻ അവസാനിപ്പിക്കുമെന്നും കൂടാതെ എൻ്റെ മാത്രമല്ല ഞാൻ ജീവൻ അവസാനിപ്പിക്കുമ്പോൾ മോളെയും കൊണ്ട് ഞാൻ പോവുമെന്നാണ് അനിരുദ്ധിനോട് അനന്യ പറയുന്നത്. പിന്നീട് കാണുന്നത് സച്ചിൻ്റെ വീടാണ്. ശീതളിനെ

തള്ളിയിട്ടതിനാൽ കയ്യിൽ ഒക്കെ പരിക്കേറ്റ സരസ്വതിഅമ്മ മരുന്ന് വെച്ച് കൊടുക്കുകയാണ്. എങ്ങനെയെങ്കിലും ഇവനിൽ നിന്നും രക്ഷപെടണമെന്നും, നിനക്ക് എല്ലാവരും ഉണ്ട് എന്നൊക്കെ പറഞ്ഞു ഉപദേശിക്കുകയാണ്. എന്നാൽ ശീതൾ സച്ചിനെ വിട്ടുപോകാൻ തയ്യാറാകുന്നില്ല. അപ്പോഴാണ് രഞ്ജിതയുടെ വീട്ടിൽ നിന്ന് രഞ്ജിതയും അരവിന്ദും കൂടി പൂജ കേൾക്കാൻ വേണ്ടി പലതുഎൻ്റെ രോഹിത് ഏട്ടൻ്റെ മകളെ എനിയ്ക്ക് വലിയ ഇഷ്ടമാണെന്നും, അതുപോലെ പങ്കജിനും വലിയ ഇഷ്ടമാണെന്നും അവൻ്റെ മുറപ്പെണ്ണ് ആണെന്നും

അതിനാൽ അവളെ വീട്ടിൽ വരുന്നത് എനിക്ക് വലിയ താല്പര്യം ആണെന്നും ഒക്കെ രണ്ടുപേരും പറയുന്നത് പൂജ കേൾക്കുന്നുണ്ട്. അവൾ മറ്റൊരു വീട്ടിൽ പോയാൽ ശരിയാവില്ലെന്നും, ഇവിടെ വരണമെന്നൊക്കെ പറയുകയാണ്. അപ്പോഴാണ് പ്രതീഷ് പുറത്ത് പോകുന്നത്. സുമിത്ര ഭക്ഷണം കഴിക്കാൻ പറഞ്ഞപ്പോൾ പ്രതീഷ് ദേഷ്യത്തിലാണ് പെരുമാറുന്നത്. അവിടുന്ന് നേരെ രഞ്ജിതയുടെ വീട്ടിലാണ് പോവുന്നത്. അപ്പോൾ പൂജയാണ് ഡോർ തുറക്കുന്നത്. രഞ്ജിതയോട് പണം ചോദിച്ച് പണം വാങ്ങി പോവുകയാണ്. പൂജയെ മൈൻറാക്കാതെയാണ് പ്രതീഷ് പോകുന്നത്.