രഞ്ജിതയും ദീപുവും ഇനി മുഖാഭിമുഖം.!! രഞ്ജിതക്ക് മുന്നിൽ ഭീഷണിയുമായി ദീപു; ഇനി സുമിത്രയുടെ സംഹാര താണ്ഡവം | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൻ്റെ രണ്ടാം ഭാഗം വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപു രഞ്ജിതയുടെ വീട്ടിൽ വന്നത് പൂജ കാണുന്നതായിരുന്നു. അങ്കിൾ എന്താണ് ഇവിടെ വന്നതെന്ന് ചോദിക്കുകയാണ്. അങ്കിളിനെ ഞാൻ ഇതിനു മുൻപും

ഇവിടെ വച്ച് കാണുകയുണ്ടായെന്നും, രഞ്ജിതാൻ്റിയുമായി അങ്കിളെന്താ ബന്ധം എന്ന് ചോദിച്ചപ്പോൾ, എൻ്റെ ജോലി പോയെന്നും, എനിക്കൊരുപാട് ബാധ്യതയുണ്ടെന്ന് പറയുകയാണ് ദീപു. എനിക്കൊരു ജോലിക്ക് വേണ്ടിയാണ് ഞാൻ ഇവിടെ വന്നതെന്ന് പറയുകയാണ് ദീപു. ഇത് കേട്ട പൂജ ആൻറി അങ്കിളിന് ജോലി തരുമോ എന്ന് ചോദിക്കുകയാണ്. അങ്ങനെ പൂജ പോവുകയാണ്. ദീപു പിന്നീട് വീട്ടിലേക്ക് കയറിപ്പോയി. അപ്പോഴാണ്

രഞ്ജിത വരുന്നത്. രഞ്ജിത വന്നശേഷം ദീപു പലതും പറയുകയാണ്. നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ കൂടെപ്പിറപ്പിനെപ്പോലും ചതിക്കുകയായിരുന്നുവെന്നും, എൻ്റെ ചേച്ചി മരിച്ചു പോയെന്ന് അനിരുദ്ധിനോട് ഞാൻ പറഞ്ഞത് നിങ്ങൾ ആവശ്യപ്പെട്ടിട്ടാണെന്നും, തുടങ്ങി പലതും പറയുകയും, ശേഷം ദീപു പണത്തിന് ആവശ്യപ്പെടുകയുമാണ്. ഇല്ലെങ്കിൽ ഞാൻ എല്ലാ സത്യങ്ങളും പുറത്തു പറയുമെന്ന് പറയുകയാണ്. നീ എന്നോട്

ഭീക്ഷണി മുടക്കേണ്ടെന്നും, നീ നിൻ്റെ ചേച്ചിയോട് എന്തെങ്കിലും പറഞ്ഞാൽ പിന്നെ നീ ജീവനോടെ കാണില്ലെന്ന് പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് പൂജ വീട്ടിൽ എത്തുന്നതാണ്. വീട്ടിൽ എത്തിയ ശേഷം സുമിത്രയോട് രഞ്ജിതാൻ്റിയുടെ വീട്ടിൽ ഞാൻ പോയപ്പോൾ ദീപു അങ്കിളിനെ അവിടെ കണ്ടെന്ന് പറഞ്ഞപ്പോൾ സുമിത്ര ഞെട്ടുകയാണ്. എൻ്റെ ജോലി നഷ്ടപ്പെട്ടെന്നും, ഒരു പാട് ബാധ്യതയുണ്ടെന്നും, ആശുപത്രിയിൽ കുറേ ചിലവായതും, തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞു. അതിനാൽ രഞ്ജിതാൻറിയോട് ഒരു ജോലി അന്വേഷിച്ചാണ് അങ്കിൾ വന്നിരിക്കുന്നതെന്നാണ് പറഞ്ഞത്.